ഗ്രാമങ്ങളുടെ പത്തായം ജനറലിന് വേണം

ഇക്കാരണത്താലാണ് ഇന്ത്യന്‍ വിപണിയില്‍ ചെറുകാര്‍ സാന്നിധ്യം ശക്തമാക്കാന്‍ ജനറല്‍ തീരുമാനിക്കുന്നത്. നിലവില്‍ ഷെവര്‍ലെ ബീറ്റ് വിപണിയില്‍ നടത്തുന്ന ശക്തമായ മുന്നേറ്റം ജനറലിന്‍റെ ആത്മവിശ്വാസത്തെ വളര്‍ത്തിയിട്ടുണ്ട്. ഡീസല്‍ വേരിയന്‍റ് കൂടി വിപണിയില്‍ എത്തിയതോടെ ഇന്ത്യന്‍ വിപണി ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ബീറ്റിനെ.
ജനറല്‍ ഇതിനായി ചെറു ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യമാക്കാന്‍ ശ്രമിക്കുകയാണ്. ഗ്രാമീണ ഇന്ത്യയിലെ ഉപഭോക്താക്കള്‍ ഇപ്പോള്‍ നാഗരികരെക്കാള്‍ പണക്കാരാണെന്നാണ് ജനറല്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയുടെ എ എ എ റേറ്റിംഗും റിസര്‍വ് ബാങ്കിന്‍റെ പുതിയ സാമ്പത്തിക പരിപാടികളുമെല്ലാം നാഗരികര്‍ക്ക് നേരിട്ടുള്ള ബാധയാണ്. എന്നാല്‍ നല്ല മഴ കിട്ടിയാല്‍ മതി ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഐശ്വര്യം നിറയാന്‍. ഇത്തവണ മികച്ച മണ്‍സൂണാണ് ലഭിച്ചിരിക്കുന്നത്. ഗ്രാമങ്ങളുടെ പത്തായത്തില്‍ ഐശ്വര്യം നിറഞ്ഞിരിക്കുന്നു. ജനറലിനും വേണം അതിലൊരു പങ്ക്.
ഗ്രാമങ്ങളിലെ ഉപഭോക്താക്കള്‍ ബാങ്ക് ലോണുകളെ വല്ലാതെ ആശ്രയിക്കുന്നില്ലായെന്ന് കാള്‍ സ്ലിം ചൂണ്ടിക്കാട്ടുന്നു. ഇത് അവരുടെ സാമ്പത്തിക ഭദ്രതയ്ക്ക് തെളിവാണ്.
ചെറുനഗരങ്ങള്‍ ലാക്കാക്കി 50 പുതിയ ഷോറൂമുകള്‍ ജനറല്‍ ആരംഭിക്കും. വരും വര്‍ഷങ്ങളില്‍ ഗ്രാമങ്ങളില്‍ നിന്നുള്ള വരുമാനം 70 ശതമാനം കണ്ട് ഉയര്‍ത്താനാണ് പരിപാടി.
കാര്‍ വിപണിയില്‍ പൊതുവില്‍ നിലനില്‍ക്കുന്ന മാന്ദ്യത്തിന് ഇതൊരു മികച്ച പ്രതിരോധ ഉപാധിയായി കണക്കാക്കാവുന്നതാണ്.


Click it and Unblock the Notifications








