മനെസര്‍ യൂണിയന്‍ ആവശ്യം സര്‍ക്കാര്‍ തള്ളി

Grand Vitera
മാരുതി മനെസര്‍ പ്ലാന്‍റിന് സ്വന്തമായി തൊഴിലാളി യൂണിയന്‍ സ്ഥാപിക്കാനായി തൊഴിലാളികള്‍ സമര്‍പ്പിച്ച അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ തള്ളി. മാരുതി ഉദ്യേഗ് കാംകര്‍ യൂണിയനില്‍ ഉള്‍പെട്ട തൊഴിലാളികളാണ് യൂണിയന്‍ രൂപീകരണ ആവശ്യവുമായി വന്നതെന്ന കാരണമാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. ഇതോടെ മാരുതി സുസുക്കിയുടെ നിലപാട് തന്നെയാണ് സര്‍ക്കാരിനും എന്നത് വ്യക്തമായി.

മാരുതി സുസുക്കി വര്‍ക്കേഴ്സ് യൂണിയന്‍ എന്ന പേരില്‍ മനെസര്‍ പ്ലാന്‍റിലെ തൊഴിലാളികള്‍ യൂണിയന്‍ രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ യൂണിയനെ അംഗീകരിക്കാന്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല. ഇതിന്‍റെ പേരില്‍ ജൂണില്‍ നടന്ന സമരം 13 ദിവസത്തോളം നീണ്ടു നിന്നിരുന്നു. മാരുതി സുസുക്കി മനെസര്‍ പ്ലാന്‍റ് മാരുതിയുടെ ഭാഗം തന്നെയായതിനാല്‍ മറ്റൊരു യൂണിയന്‍റെ ആവശ്യമില്ലെന്നാണ് കമ്പനിയുടെ വാദം. നിലവിലെ യൂണിയന് തങ്ങളുടെ പ്രത്യേക പ്രശ്നങ്ങളില്‍ നടപടിയെടുക്കാന്‍ കഴിയുന്നില്ല എന്ന പരാതി മനെസര്‍ പ്ലാന്‍റിലെ തൊഴിലാളികള്‍ക്കുണ്ട്.

കഴിഞ്ഞ മാസം നടന്ന തൊഴിലാളി യൂണിയന്‍ തെരഞ്ഞെടുപ്പ് മനെസര്‍ പ്ലാന്‍റിലെ തൊഴിലാളികള്‍ ബഹിഷ്കരിച്ചിരുന്നു.

തങ്ങളുടെ ആവശ്യവുമായി മുന്നോട്ടു പോകുമെന്ന് മനെസര്‍ പ്ലാന്‍റിലെ തൊഴിലാളികള്‍ വ്യക്തമാക്കി. യൂണിയന്‍ രജിസ്ട്രേഷനു വേണ്ടി രണ്ടാമതൊന്നു കൂടി അപേക്ഷ സമര്‍പ്പിക്കുമെന്ന് മാരുതി സുസുക്കി വര്‍ക്കേഴ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ശിവ് കുമാര്‍ അറിയിച്ചു. അതിന്‍മേലുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കൂടി അറിഞ്ഞ ശേഷമായിരിക്കും അടുത്ത നടപടി.

Most Read Articles

Malayalam
English summary
Haryana government refused to recognize the Maruti Suzuki Workers Union formed by workers at the carmaker's plant in Manesar. The workers had previously held a 13-day long strike seeking recognition for the union in Manesar.
Story first published: Tuesday, August 16, 2011, 18:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X