പുതിയ ബീറ്റില്‍ 2012-ല്‍

ബീറ്റിലിന്‍റെ 2012 മോഡല്‍ ഏഷ്യന്‍ വിപണിക്കായി ഒരുങ്ങുന്നുവെന്നാണ് പുതിയ വാര്‍ത്ത. മെക്സിക്കയിലെ നിര്‍മാണ യൂണിറ്റില്‍ നിന്നാണ് ഇന്ത്യയിലേക്കുള്ള മോഡലുകളും വരിക. 2012 മോഡല്‍ അമേരിക്കന്‍ വിപണിയില്‍ ഇതിനകം തന്നെ പ്രവേശിച്ചു കഴിഞ്ഞു. 2012 ഫെബ്രുവരിയിലായിരിക്കും ഇന്ത്യന്‍ വിപണിയില്‍ പുതിയ ബീറ്റില്‍ എത്തുക.
ബീറ്റില്‍ എന്ന ജര്‍മന്‍ സൗന്ദര്യം പിറവിയെടുക്കുന്നത് 1938-ലാണ്. നഗരപ്രദേശങ്ങളില്‍ ആഭിജാത്യത്തിന്‍റെ അടയാളമായി ഇടയ്ക്ക് ചില ബീറ്റില്‍ മോഡലുകള്‍ പ്രത്യക്ഷപ്പെടുന്നു. ബീറ്റിലിന്‍റെ സാന്നിധ്യം ഏതൊരു പാതയ്ക്കും ഇത്തിരി അഹങ്കാരത്തിനുള്ള വക സമ്മാനിക്കും.


Click it and Unblock the Notifications








