ഒബാമയുടെ സൂപ്പര്‍ബസ്

Posted By:
Bus
അടുത്ത പ്രസിഡന്‍റ് തെരഞ്ഞടുപ്പിനുള്ള പ്രചാരണ പരിപാടികള്‍ക്കു പോകുവാനും മറ്റുമാണ് അമേരിക്കന്‍ പ്രസിഡന്‍റ് പുതിയ ബസ്സ് ഉപയോഗിക്കുന്നത്. 11 ലക്ഷം ഡോളറാണ് ബസ്സിന്‍റെ വില. ഏതാണ്ട് അഞ്ച് കോടി രൂപ. കനേഡിയന്‍ കോച്ച് നിര്‍മാതാവ് പ്രിവോസ്റ്റാണ് സൂപ്പര്‍ ബസ് നിര്‍മിച്ചു നല്‍കിയത്.

ബസ്സിന്‍റെ ഇന്‍റീരിയര്‍ സവിശേഷതകള്‍ പറയാന്‍ തല്‍ക്കാലം നിവൃത്തിയില്ല. ആരെയും അകത്ത് കയറി നോക്കാന്‍ അധികൃതര്‍ സമ്മതിക്കുന്നില്ല. വണ്ടി അമേരിക്കന്‍ പ്രസിഡണ്ട് വകയാണ്.

ഒരു അമേരിക്കന്‍ പ്രസിഡണ്ടിന് വരാവുന്ന ദുര്‍ഗ്ഗതികളെയെല്ലാം തടയാന്‍ ഈ ബസ്സിന് ശേഷിയുണ്ട്. റോക്കറ്റ് ഗ്രനേഡ് ആക്രമണം വരെ പ്രതിരോധിക്കാന്‍ ഈ ബസ്സിന് ശേഷിയുണ്ട്. രാസായുധങ്ങളും വിലപ്പോവില്ല. ടയറിന് ആണിവെക്കാം എന്നും പദ്ധതിയിട്ടിട്ട് കാര്യമില്ല. പ‍ഞ്ചര്‍ പ്രതിരോധ ശേഷിയുള്ള ടയറുകളാണ് ഉപോയോഗിച്ചിരിക്കുന്നത്. ബസ്സിന്‍റെ ചുറ്റുപാടും സ്ക്രീനുകളാല്‍ അലംകൃതമാണ്. പ്രസിഡണ്ടിന്‍റെ പ്രഭാഷണം പ്രസ്തുത സ്ക്രീനില്‍ തെളിയും.

ഒബാമയുടെ ഔദ്യോഗിക ലിമോസിന്‍റെ (കാഡില്ലാക് ഡിടിഎസ്) അകത്തളം പോലെത്തന്നെയാണ് ബസ്സിന്‍റെയും ഉള്‍വശമെന്നാണ് കേള്‍വി. അത്യന്താധുനിക ആശയവിനിമയ ഉപാധികള്‍ ബസ്സിനകത്തുണ്ട്. പ്രസിഡണ്ടിന് കുടുംബസമേതം താമസിക്കാനുള്ള സകല സൗകര്യങ്ങളും ബസ്സിലുണ്ട്. അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ക്ക് ചോരയോടുള്ള പ്രത്യേക താല്‍പര്യം പരിഗണിച്ചാവണം, ബസ്സില്‍ ഒരു ബ്ലഡ് ബാങ്കും സജ്ജീകരിച്ചിട്ടുണ്ട്.

English summary
US president Barack Obama has a new vehicle in his parking lot. a sparkling black bus that will carry the US President in his nationwide tour. The bus built by a Canadian coach builder Prevost, is very much similar to the Cadillac limousine used by Obama.
Story first published: Saturday, August 20, 2011, 10:58 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark