ഫെരാരി കാറിന് റെക്കോഡ് ലേലം

Testa Rossa
1957 മോ‍ഡല്‍ ഫെരാരി കാര്‍ ലേലത്തില്‍ വിറ്റു പോയത് ഒരു കോടി അറുപത്തിനാല് ലക്ഷത്തിന്! കാലിഫോര്‍ണിയയില്‍ നടക്കുന്ന പെബിള്‍ ബീച്ച് കൊണ്‍ക്വഴ്സ് ഡി എലഗന്‍സ് ഓട്ടോ ഷോയില്‍ വെച്ചാണ് കാര്‍ റെക്കോര്‍ഡ് വിലയ്ക്ക് ലേലത്തില്‍ പോയത്. ഫെരാരി 250 ടെസ്റ്റ റോസ എന്നാണ് ഈ വീര്യം തുടിക്കുന്ന പഴയ പടക്കുതിരയുടെ പേര്.

റേസിംഗ് ഫെരാരി കാറുകള്‍ക്ക് പൊതുവില്‍ ലേലസ്ഥലങ്ങളില്‍ മികച്ച വരവേല്‍പാണ് കിട്ടാറുള്ളത്. ടെസ്റ്റ റോസ്സ മോഡലുകള്‍ക്ക് പ്രത്യേകിച്ചും. ടെസ്റ്റ റോസ്സ കാറുകള്‍ റേസിംഗുകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചതിന്‍റെ ചരിത്രം മാത്രമേയുള്ളൂ എന്നതാണ് ഇതിന്‍റെ കാരണം.

ലേല റെക്കോര്‍ഡ് സൃഷ്ടിച്ച കാറിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തന്‍റെ സീരീസിലെ പ്രോട്ടോടൈപ്പാണ് ഈ കാര്‍. റേസുകളില്‍ താരങ്ങളായി മാറിയ റെഡ് ഹെഡ് കാറുകളുടെ സീരീസില്‍ ആദ്യാമന്‍!

1960-കള്‍ വരെ നീണ്ട റേസിംഗ് വിജയങ്ങളുടെ ചരിത്രമുണ്ട് ഈ കാറുകള്‍ക്ക്.

മറ്റൊരു പ്രത്യേകത, ലേലത്തില്‍ പോയ കാറിന്‍റെ ഉടമകളെ സംബന്ധിച്ചതാണ്. ഫെരാരിയുടെ ക്ലാസ്സിക് കാര്‍ രേഖകളില്‍ പറയുന്നത് പ്രകാരം മികച്ച തേരാളികളുടെ ശകടമായിരുന്നിട്ടുണ്ട് ഇവന്‍. ക്ലാസ്സില്‍ ബെസ്റ്റെന്ന അവാര്‍ഡും ഇവന്‍ സ്വന്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
A 1957 Ferrari 250 Testa Rossa sold for $16.4 million at the Gooding & Co. sale in Monterey, Calif. The sale was one of many automotive events in connection with the annual Pebble Beach Concours d’Elegance car show.
Story first published: Wednesday, August 24, 2011, 14:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X