ചൈനയില്‍ മെഴ്സിഡസ് അട്ടിമറിശ്രമം

Posted By:
Flag
കാലങ്ങളുടെ അധ്വാനം കൊണ്ട് മാവോയുടെ ചൈന സൃഷ്ടിച്ചെടുത്ത ആശയവിനിമയ വന്‍മതിലിന് ഓട്ടയിടാന്‍ ഗൂഗിള്‍ മുതലാളി ഇടയ്ക്കൊന്ന് ശ്രമിക്കുകയുണ്ടായി. അതിനുള്ള പണി അവര്‍ക്ക് കിട്ടുകയും ചെയ്തു. ആഭ്യന്തര വിപണിയുടെ നിലനില്‍പിനു വേണ്ടി ഏതറ്റം വരെ പോകാനും ചൈന തയ്യാറാണെന്നും പ്രസ്തുത സംഭവത്തോടെ ലോകത്തിന് വ്യക്തമായി. ഗൂഗിള്‍ പോയതോടെ ചൈനയുടെ സെര്‍ച്ച് എന്‍ജിനായ ബെയ്ദു വിപണിയിലെ ഏകഛത്രാധിപതിയായി മാറി.

എന്നുവെച്ച് എല്ലാവരോടും ഇതേ നയമാണെന്ന് കരുതരുത്. രാഷ്ട്രത്തിന് വലിയ ഗുണമൊന്നും ചെയ്യാത്ത തരക്കാരോട് മാത്രമേ ചൈന ഇമ്മാതിരി പണി ചെയ്യുകയുള്ളൂ. കാര്‍ കമ്പനികളുടെ കാര്യം അതല്ല. അവര്‍ രാജ്യത്ത് പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ തയ്യാറാണ്. ജര്‍മനി കഴിഞ്ഞാല്‍ മെഴ്സിഡസിന് ഡിസൈനിംഗ് സ്റ്റൂഡിയോ ഉള്ളത് ചൈനയിലാണെന്നറിയുക. ഇവ ചൈനയുടെ തൊഴില്‍പരമായ പ്രശ്നങ്ങള്‍ക്ക് തങ്ങളാല്‍ ആവുന്ന സംഭാവന ചെയ്യുന്നു.

വിദേശ ആഡംബര കാര്‍ കമ്പനികള്‍ ചൈനയില്‍ വിപണി പിടിച്ചടക്കുന്നുവെന്ന വാര്‍ത്തയാണ് പുതുതായി കേള്‍ക്കുന്നത്. സ്വന്തമായ വില്‍പനാ നെറ്റ്വര്‍ക്കുകള്‍ സ്ഥാപിക്കാനാണ് മെഴ്സിഡസ്, ഫോക്സ്‍വാഗണ്‍ എന്നീ കമ്പനികളുടെ ശ്രമം. ഇതിനായി നിലവിലുള്ള ഡീലര്‍ഷിപ്പ് കരാറുകളില്‍ നിന്ന് കമ്പനികള്‍ പതുക്കെ പിന്‍മാറുകയാണ്. ഫോക്സ്‍വാഗണ്‍ ഇതിനകം തന്നെ ചൈനയിലെ 30 നഗരങ്ങളിലെ ഡീലര്‍ഷിപ്പ് റീഅസസ്സ് ചെയ്യുവാന്‍ തുടങ്ങിയിട്ടുണ്ട്.

മെഴ്സിഡസ് ബെന്‍സും സമാനമായ പദ്ധതികള്‍ക്ക് രൂപം കൊടുക്കുകയാണ്. അതിഭയങ്കരമാം വിധം വളര്‍ന്നുകൊണ്ടിരിക്കുന്ന കാര്‍ വിപണിയെന്ന് ചൈനയെപ്രതി ആരെങ്കിലും ആരോപണമുന്നയിച്ചാല്‍ എതിര്‍ക്കാനാവില്ല. ആഡംബര കാറുകളുടെ കാര്യത്തില്‍ ചൈനയുടെ വളര്‍ച്ച ലോകത്തിലെ ഏതൊരു ശക്തിയെക്കാളും മുമ്പിലാണ്.

ചൈന പിടിച്ചടക്കാന്‍ ശ്രമിക്കുന്ന ഏതൊരു ആഗോള കുത്തകയെയും മറിച്ചിടാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക് പ്രത്യേക വിങ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അതിശക്തമായ സൈബര്‍ ആക്രമണങ്ങള്‍ പടച്ചു വിടാന്‍ കെല്‍പുള്ള കമ്പ്യൂട്ടര്‍ മുനിമാരെയും പാര്‍ടി വളര്‍ത്തുന്നു.അന്താരാഷ്ട്ര കരാറുകള്‍ പാലിക്കുവാന്‍ കമ്പനികള്‍ക്ക് രാജ്യത്ത് ഇടം കൊടുക്കുകയും ആവശ്യമില്ലാത്തവയെ പതുക്കെ ശ്വാസം മുട്ടിച്ച് പുറന്തള്ളുകയും ചെയ്യുന്നതാണ് തന്ത്രം.

English summary
Foreign car producers have begun taking control of their joint ventures in China and sidelining their Chinese counterparts from business partners to factory providers, a media report has said.
Story first published: Wednesday, August 24, 2011, 12:44 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark