മാരുതി: പകപോക്കലെന്ന് തൊഴിലാളികള്‍

Posted By:
To Follow DriveSpark On Facebook, Click The Like Button
Strike
മാരുതി സുസുക്കി മാനേജ്മെന്‍റ് മനെസര്‍ പ്ലാന്‍റില്‍ കൂടുതല്‍ തൊഴിലാളികളെ പിരിച്ചു വിട്ടു. 12 ട്രെയിനി തൊഴിലാളികളുടെ സേവനമാണ് മാനേജ്‍മെന്‍റ് ഇന്നലെ വേണ്ടെന്നുവെച്ചത്. 16-ഓളം പേരെ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. ഇതോടെ മാരുതി തൊഴിലാളികളും മാനേജ്‍മെന്‍റും തമ്മിലുള്ള തൊഴില്‍ തര്‍ക്കം കൂടുതല്‍ മൂര്‍ച്ഛിക്കുകയാണെന്നുറപ്പായി.

ഇതുവരെ പിരിച്ചുവിട്ടവരില്‍ മുഴുവനാളുകളും ട്രെയിനി തൊഴിലാളികളാണ്. സമരത്തിന് അനുകൂലനിലപാടുള്ള ട്രയിനികളെ ഒഴിവാക്കി ശുദ്ധീകരണം നടത്താനാണ് മാനേജി‍മെന്‍റിന്‍റെ നീക്കമെന്ന് തൊഴിലാളികളുടെ പ്രതിനിധികള്‍ ആരോപിക്കുന്നു. ഇതുവഴി കോണ്‍ട്രോക്ട് തൊഴിലാളികളെ വെച്ച് പണിയെടുപ്പിക്കാനുള്ള അവസരവും കമ്പനിക്ക് ലഭിക്കുകയാണ്. രണ്ട് ദിവസമായി മനെസര്‍ പ്ലാന്‍റ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. കരാര്‍ തൊഴിലാളികളെ ലഭിക്കുന്ന മുറയ്ക്ക് പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് മാരുതി വക്താവ് അറിയിച്ചു.

മാരുതിയിലെ തൊഴിലാളികള്‍ നല്ലനടപ്പ് കരാറില്‍ ഒപ്പുവെച്ചതിനു ശേഷം മാത്രമേ പ്ലാന്‍റില്‍ പ്രവേശിക്കാവൂ എന്നൊരു നിബന്ധന ഈയിടെ മനെസര്‍ പ്ലാന്‍റില്‍ നടപ്പാക്കിയിരുന്നു.

കഴിഞ്ഞ ദിവസം 10 പേരെ സസ്പെന്‍‍ഡ് ചെയ്യുകയും 6 പേരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ഉല്‍പന്നത്തിന്‍റെ ഗുണനിലവാരത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് നടപടികളുണ്ടായിരിക്കുന്നത്. എന്നാല്‍, കമ്പനിയും ചില സൂപ്പര്‍വൈസര്‍മാരും ഒത്തുകളിക്കുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. ജൂണില്‍ തൊഴിലാളികള്‍ നടത്തിയ സമരത്തിന്‍റെ പകപോക്കലാണെന്നാണ് ആരോപണം.

സ്വിഫ്റ്റ് ഡിസൈര്‍, എസ് എക്സ് ഫോര്‍, സ്വിഫ്റ്റ്, എ സ്റ്റാര്‍, എന്നിവയാണ് ഇപ്പോള്‍ മനെസറില്‍ നിന്ന് പുറത്തുവരുന്നത്.

English summary
Maruti Suzuki India on Tuesday said it has suspended 16 more permanent workers and discontinued the services of 12 trainees as the stand-off between the management and workers at its Manesar plant intensified, completely affecting production for the second day.
Story first published: Tuesday, August 30, 2011, 14:31 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark