പൂഷോ ഗുജറാത്തില്‍ തന്നെ

Posted By:
PSA Peugeot Citreon
പൂഷോയുടെ കാര്യത്തില്‍ തമിഴ്‍നാടും ഗുജറാത്തും തമ്മില്‍ പിടിവലിയായിരുന്നു. ഒരു ഘട്ടത്തില്‍ ജയലളിതാമ്മ നേരിട്ട് പ്രഖ്യാപിക്കുകയും ചെയ്തു, പൂഷോ വരുന്നത് ചെന്നൈയിലേക്കു തന്നെയെന്ന്. അത് പക്ഷെ പൂഷോ നിഷേധിക്കുകയാണുണ്ടായത്. ഇപ്പോള്‍ കാര്യങ്ങള്‍ ഏതാണ്ടുറപ്പായിരിക്കുന്നു. പൂഷോ ഗുജറാത്തിലെ സാനന്ദില്‍ തന്നെയാണ് നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുകയെന്ന്.

4,000 കോടി ഉറുപ്പികയുടെ നിക്ഷേപമാണ് പി എസ് എ പൂഷോ സിട്രണ്‍ നടത്താന്‍ പോകുന്നത്. ഗുജറാത്തിലെ ഉയര്‍ന്ന നിക്ഷേപ അന്തരീക്ഷമാണ് മറ്റ് കമ്പനികളെപ്പോലെ പൂഷോയെയും ആകര്‍ഷിക്കുന്നത്. തൊഴില്‍ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരാന്‍ ഏറ്റവും സാധ്യത കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം കൂടിയാണ് ഗുജറാത്ത്. മാരുതി മനെസര്‍ പ്ലാന്‍റില്‍ തൊഴില്‍ പ്രശ്നം ഉടലെടുത്തത് കമ്പനികളെ വളരെയേറെ ചിന്തിപ്പിക്കുന്നുണ്ട്.

ഈയാഴ്ച തന്നെ ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പിടുമെന്ന് അറിയുന്നു. 150 ഏക്കര്‍ സ്ഥലമാണ് പൂഷോ ആവശ്യപ്പെട്ടിട്ടുള്ളത്. യൂറോപ്പിലെ ഏറ്റവും വലിയ നാലാമത്തെ കാര്‍ നിര്‍മാതാവാണ് പൂഷോ. ലോകത്തെമ്പാടുമുള്ള വില്‍പനയില്‍ ഒന്‍പതാം റാങ്കിലാണ് പൂഷോയുടെ നില്‍പ്.

കാര്‍ കമ്പനികള്‍ ഗുജറാത്തിലേക്കു നടത്തുന്ന റാലി തുടരുക തന്നെയാണ്. ഫോര്‍ഡിന്‍റെ പ്ലാന്‍റ് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. നാനോ ഇതിനകം തന്നെ നിര്‍മാണയൂണിറ്റ് സ്ഥാപിച്ചു കഴിഞ്ഞു. ജനറല്‍ മോട്ടോഴ്സും ഗുജറാത്തില്‍ തന്നെയുണ്ട്.

ദില്ലി മുംബൈ ഇന്‍ഡസ്ട്രിയല്‍ കോറിഡോറില്‍ പെടുന്ന പ്രദേശമാണ് സാനന്ദ് എന്നത് ഗുജറാത്ത് ബാന്ധവത്തിന് കാര്‍ കമ്പനികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമാണ്.

English summary
PSA Peugeot Citroen could be next in line to set up a manufacturing facility in Sanand taluka in Gujarat. The investment made by Peugeot would be to the tune of Rs. 4,000 crore.
Story first published: Wednesday, August 31, 2011, 12:39 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark