നാനോ ചെന്നൈയില്‍ കത്തി?

ടാറ്റ നാനോ എല്‍ എക്സ് പതിപ്പാണ് ചെന്നൈയില്‍ കത്തിയമര്‍ന്നത്. യൂറ്റൂബില്‍ ലഭ്യമായ വീഡിയോയുടെ അടിസ്ഥാനത്തിലാണ് കത്തിയ നാനോ ചെന്നൈയിലേതാണെന്ന ഊഹത്തില്‍ എത്തിച്ചേര്‍ന്നത്. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഒരു കാര്യം ഉറപ്പാണ്. ഇത് ഒരു പുതിയ നാനോ കത്തല്‍ തന്നെയാണ്.
കഴിഞ്ഞയാഴ്ചയാണ് ഗുജറാത്തിലെ ആനന്ദില്‍ ഒരു നാനോ കത്തിത്തീര്‍ന്നത്. നിരന്തരമായി തീപ്പിടിത്ത റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും ടാറ്റയില്‍ നിന്ന് തൃപ്തികരമായ വിശദീകരണം ഇതുവരെയും വന്നിട്ടില്ല.


Click it and Unblock the Notifications








