എട്യോസും ലിവയും ഡീസലില്‍

Etios Liva
എട്യോസിനും എട്യോസ് ലിവയ്ക്കും അങ്ങനെ ‍‍ഡീസല്‍ പതിപ്പുകളായി. മലയാളിക്കുള്ള ജപ്പാന്‍കാരന്‍റെ ഓണസമ്മാനമാണ് എട്യോസ്, ലിവ ഡീസല്‍ എന്നു പറയാം. ഇനി അല്ലെങ്കിലും രണ്ട് കാറും വിപണിയിലെത്തിയത് തിരുവോണത്തിന്‍ നാളാണ്. ആയതിനാല്‍, കുമ്മിയടി പെണ്ണേ കുമ്മിയടീ...

ഇന്ന്, രണ്ടാമോണത്തിന്‍ നാള്‍ പ്രസ്തുത വണ്ടികളുടെ പ്രത്യേകതകള്‍ ഇവിടെ വിവരിക്കാം എന്ന് കരുതുന്നു.

രണ്ടു വണ്ടികള്‍ക്കും 1.4 ലിറ്ററിന്‍റെ ഡി-4ഡി സിആര്‍ഡിഐ എന്‍ജിനാണ് ഉള്ളത്. പരമാവധി കുതിരക്തി 68, ടോര്‍ക്ക് 170 എല്‍ എം @ 1800-2400 ആര്‍ പി എം. ടൊയോട്ടയുടെ ഡി-4ഡി സാങ്കേതികത ഏറ്റവും ആധുനികമായ ഡീസല്‍ സാങ്കേതികതയാണ്. ഇന്നോവ, കൊറോശ ആള്‍ടിസ്, ഫോര്‍ച്യൂണര്‍ എന്നീ വാഹനങ്ങളില്‍ ഈ സാങ്കേതികതയാണ് ടൊയോട്ട ഉപയോഗിച്ചിരിക്കുന്നത്.

സെഗ്മെന്‍റില്‍ മൈലേജ് നല്‍കുവാനും ഈ എന്‍ജിന് സാധിക്കും. 23.59 എന്ന നിലയിലാണ് മൈലേജ്.

വിശാലമായി പുഞ്ചിരിച്ചു നില്‍ക്കുന്ന അതേ ഗ്രില്‍ ഡീസല്‍ പതിപ്പിനുണ്ട്. കാറ്റിനോട് മല്ലിടാത്ത ശരീരഭാഷയാണ് എട്യോസിനും ലിവയ്ക്കും. കാബിന്‍ സ്പേസിന്‍റെ കാര്യത്തിലും ബൂട്ട് സ്പേസിന്‍റെ കാര്യത്തിലും സെഗ്മെന്‍റില്‍ തന്നെ മുന്നിലാണ്. സുരക്ഷാ സംവിധാനങ്ങളും സെഗ്മെന്‍റില്‍ മികച്ചു നില്‍ക്കുന്നു. എനര്‍ജി അബ്സോര്‍ബിംഗ് ബോഡി ഷെല്‍, ഡ്രൈവര്‍ & പാസഞ്ചര്‍ എയര്‍ ബാഗുകള്‍, ആന്‍റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ഇലക്‍ട്രോണിക് ബ്രേക്‍ഫോഴ്സ് ഡിസ്ട്രിബ്യൂഷനോടു കൂടിയത്) എന്നീ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

വിലയും തനിനിറവും

170 എം എം ഗ്രൗണ്ട് ക്ലിയറന്‍സ് രണ്ട് കാറുകള്‍ക്കുമുണ്ട്. ഇന്ധന-ബ്രേക്ക് സംവിധാനങ്ങള്‍ക്ക് പരുക്കേല്‍ക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകളോടെയാണ് ബോഡി നിര്‍മാണം.

6.44 ലക്ഷം മുതല്‍ 7.87 ലക്ഷം വരെയാണ് എട്യോസ് ഡീസലിന്‍റെ എക്സ്‍ഷോറൂം വില. എട്യോസ് ലിവ ഡീസലിന് ഷോറൂം വില 5.54 ലക്ഷമാണ്.

സിംഫണി സില്‍വര്‍, സെറെന്‍ ബ്ലൂയിഷ് സില്‍വര്‍, സെലസ്റ്റിയല്‍ ബ്ലാക്, ഹാര്‍മണി ബീജ്, വെര്‍മിലിയന്‍ റെഡ്, വൈറ്റ് എന്നീ നിറങ്ങളില്‍ ഇരു കാറുകളും ലഭ്യമാണ്. അള്‍ട്രാമറൈന്‍ ബ്ലൂ എന്ന നിറം കൂടി എട്യോസ് ലിവയ്ക്കുണ്ട്.

Most Read Articles

Malayalam
English summary
Toyota Kirloskar Motor (TKM) expanded the Etios product range by announcing the launch of the diesel variants of Etios and Etios Liva.
Story first published: Saturday, September 10, 2011, 14:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X