വിപണിയിലെ ജര്‍മന്‍ പോര് മുറുകുന്നു

Posted By:
Audi Logo
ഓഡിയുടെ മോഹങ്ങള്‍ക്ക് അതിരില്ല. അതിരില്ലാതെ മോഹിക്കാന്‍ ഓഡിക്ക് അവകാശവുമുണ്ടെന്നും മനസ്സിലാക്കണം. ഇന്ത്യന്‍ ആഡംബര വിപണിയിലെ ബി എം ഡബ്ലിയു-മെഴ്സിഡസ് എന്നീ ജര്‍മന്‍ ഹാമേരുക്കളെ മറികടന്ന് കുതിക്കാനാണ് അതേ നാട്ടുകാരന്‍ കൂടിയായ ഓഡി ലക്ഷ്യമിടുന്നത്. 2015 ചിങ്ങമാസത്തോടു കൂടി സംഭവം നടക്കും. ഇനിയിത്തിരി വൈകിയാലും തുലാമാസത്തിനപ്പുറം പോകില്ല. ഉറപ്പ്!

നടപ്പ് വര്‍ഷത്തില്‍ ജനുവരി തൊട്ട് ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ 95 ശതമാനം വളര്‍ച്ചയാണ് ഓഡിക്ക് ഉണ്ടായിട്ടുള്ളത്. ഇത് ഓഡിയുടെ സാമ്രാജ്യ മോഹങ്ങള്‍ക്ക് അലോയ് വീല്‍ മുളപ്പിക്കുന്ന സംഗതിയാണ്. കാര്യങ്ങള്‍ അനുകൂലമായി മുന്നോട്ടു തന്നെയാണെന്നാണ് ഓഡിയുടെ വിശ്വാസം. 2015-ഓടെ വിചാരിച്ചത് നടന്നിരിക്കുമെന്ന് ഓ‍ഡി ഇന്ത്യ തലവന്‍ മൈക്കേല്‍ പേഷ്കെ പറയുന്നു.

വില്‍പനയുടെ കാര്യത്തില്‍ ആഡംബര വിപണിയില്‍ മൂന്നാം സ്ഥാനത്താണ് ഓഡിയിപ്പോള്‍ ഉള്ളത്. ഈ വര്‍ഷം 5,000 യൂണിറ്റുകള്‍ വിറ്റഴിക്കാനാണ് ലക്ഷ്യം വെച്ചിട്ടുള്ളത്. വന്‍ ലക്ഷ്യങ്ങള്‍ വെച്ച് മുന്നേറുമ്പോള്‍ ആവശ്യമായ കൈത്താങ്ങ് എന്ന നിലയ്ക്ക് ചിലത് ചെയ്തേ മതിയാകൂ. ഇതിനായി 600 തൊഴിലാളികളെക്കൂടി ഉടന്‍ തന്നെ റിക്രൂട്ട് ചെയ്യും. കൂടാതെ 25 ഡീലര്‍ഷിപ്പുകള്‍ കൂടി പുതുതായി തുടങ്ങും. ഇതെല്ലാം 2012-നുള്ളില്‍ തന്നെ നടക്കും.

ഇ വര്‍ഷമാദ്യം ഇന്ത്യയില്‍ അവതരിപ്പിച്ച ക്യൂ 3 അടുത്ത വര്‍ഷം മുതല്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങും. ഇതൊടെ കാര്യങ്ങള്‍ കുറച്ചുകൂടി ഉഷാറാവുമെന്നാണ് ഓഡിയുടെ പ്രതീക്ഷ. ബി എം ഡബ്ലിയുവിനെയും മെഴ്സിഡസ്സിനെയും നാലു വര്‍ഷത്തിനകം ഒറ്റയടിക്ക് മറികടക്കുക എന്നത് ചില്ലറ ലക്ഷ്യമൊന്നുമല്ല. ഇത്തിരി കടുത്തതു തന്നെയാണ്. നടന്നുകിട്ടിയാല്‍ വലിയ കിട്ടലാണ്. ഇല്ലെങ്കില്‍ പോകട്ടെ. സ്വപ്നത്തിലെന്തിനാണ് അര്‍ധരാജ്യം?

English summary
It seems the fight between German auto majors for leadership position in the luxury car space in India is heating up, with Audi upping the ante in an attempt to unseat the top two firms, BMW and Mercedes-Benz, by 2015.
Story first published: Monday, September 12, 2011, 13:27 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark