കൂടെ അര്‍മാദിക്കാന്‍ മാന്‍സ എലാന്‍ വരുന്നു

Posted By:
Manza
ആഘോഷവേളകളില്‍ കൂടെ അര്‍മാദിക്കാന്‍ ഒരു കാറും ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഇതിനെ കണ്ടറിഞ്ഞ് കാര്‍ കമ്പനികള്‍ ആഘോഷവേളകള്‍ ലാക്കാക്കി പ്രത്യേക പതിപ്പുകള്‍ ഇറക്കാറുണ്ട്. ഇത്തവണയും പതിവ് തെറ്റുന്നില്ല. സെലിബ്രേഷന്‍ പതിപ്പുകള്‍ എന്നറിയപ്പെടുന്ന ആഘോഷക്കാറുകള്‍ ചില കമ്പനികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. 'സെലിബ്രേഷ'നില്ലാതെ എന്താഘോഷം?

ദീപാവലി സീസണില്‍ ടാറ്റയുടെ സമ്മാനമായി മാന്‍സ വരും. അണിഞ്ഞൊരുങ്ങി. നിലവിലുള്ള മാന്‍സയുടെ ടൊപ് വേരിയന്‍റില്‍ കൂടുതലായി ചില മസാലകള്‍ ചേര്‍ത്താണ് അവള്‍ വരിക. ലതര്‍ സൗന്ദര്യം അനുഭവിപ്പിക്കുന്ന സീറ്റുകളും മാദകത്വം നിറഞ്ഞ ഇന്‍റീരിയറും റിവേഴ്സ് സെന്‍സറുമെല്ലാം എടുത്തണിഞ്ഞാണ് സെലിബ്രേഷന്‍ എഡിഷന്‍ വരിക. ഇന്‍റീരിയന്‍ നിറം കറുപ്പായിരിക്കും. മാന്‍സ എലാന്‍ എന്ന പേരിലാണ് സെലിബ്രേഷന്‍ പതിപ്പ് സ്നാനപ്പെട്ടിരിക്കുന്നത്.

ഫോക്സ്‍വാഗണിനും സെലിബ്രേഷന്‍ പതിപ്പുകള്‍ ഇറക്കാന്‍ പരിപാടിയുണ്ട്. വെന്‍റോയുടെയും പോളോയുടെയും ആഘോഷപ്പതിപ്പുകള്‍ വരും. ബ്രീസ് എന്ന വാല്‍ പേരിനൊപ്പം ഉണ്ടായിരിക്കും.

ടാറ്റ മാന്‍സയ്ക്ക് 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണുള്ളത്. 90 ബി എഛ് പി പരമാവധി ശേഷിയുണ്ട് രണ്ട് എന്‍ജിനുകള്‍ക്കും. ടോര്‍ക്ക് പെട്രോളിന് 116 എന്‍ എം, ഡീസലിന് 220 എന്‍എം.

English summary
Tata Motors plans to launch the Celebration edition of its sedan Manza following the launch of Vista facelift.The price will be known during its official launch which is expected soon.
Story first published: Tuesday, September 13, 2011, 17:48 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark