മിനി 2012-ല്‍ വരും

ബ്രിട്ടനിലെ ചെറുകാര്‍ കമ്പനിയായ മിനിയുടെ കൂപ്പറുകള്‍ ചെറു ആഡംബര കാര്‍ വിപണിയില്‍ മികച്ച പ്രകടനമാണ് നടത്തിവരുന്നത്. മെഴ്സിഡസ് ബെന്‍സ്, ഓഡി എന്നീ കമ്പനികളുടെ ചെറു പ്രീമിയം കാറുകളോട് കിടപിടിക്കാന്‍ മിനിയുടെ ക്ലാസിക് വ്യക്തിത്വത്തെക്കൂടി ഉപയോഗപ്പെടുത്താന്‍ ബി എം ഡബ്ലിയുവിന് സാധിക്കും.
ഇന്ത്യന്‍ വിപണിക്ക് എന്തുകൊണ്ടും യോജിച്ചതാണ് മിനിയെന്ന് ബി എം ഡബ്ലിയു തിരിച്ചറിഞ്ഞിരുന്നെങ്കിലും കാര്യങ്ങള്‍ അങ്ങോട്ടുറപ്പിക്കാന്‍ അല്‍പം സമയമെടുത്തു. ജര്‍മനിയില്‍ നിന്നുള്ള സന്ദേശത്തെ ബി എം ഡബ്ലിയു ഇന്ത്യ തലവന്‍ ആന്‍ഡ്രീസ് ഷാഫ് ആണ് പുറത്തുവിട്ടത്.
2012-ല്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ മിനികാര്‍ എത്തും. ഏത് മോഡലാണ് വിപണിയിലെത്തുക എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ക്ലാസിക് മിനി കൂപ്പര്‍, മിനി കൂപെ, കണ്‍വെര്‍ടിബ്ള്‍, ക്ലബ്‍മാന്‍, കണ്‍ട്രിമാന്‍ എന്നിവയാണ് മിനി മോഡലുകള്‍. മിനി കൂപ്പറിന് മാരുതി സുസുക്കി സ്വിഫ്റ്റുമായുള്ള ഡിസൈനിംഗ് സാമ്യം ശ്രദ്ധേയമാണ്.


Click it and Unblock the Notifications








