റെഡ് ബുള്ളുകളുടെ തെരുവോട്ടം

Posted By:
Red Bull
രാജ്യം ഇതാദ്യമായി ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീയുടെ വേദിയാവാന്‍ ഒരുങ്ങുകയാണ്. ഫോര്‍മുല വണ്ണിന്‍രെ കാര്യത്തില്‍ നടക്കുന്നവയെല്ലാം ഇന്ത്യന്‍ ശരാശരിക്കാരന് പുത്തന്‍ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ടിക്കറ്റ് വിലയുടെ വലിപ്പം മൂലം ചില റേസിംഗ് പ്രേമികള്‍ പ്രീ നേരിട്ട് കാണുന്നതിനെപ്പറ്റി ആലോചിക്കുന്നു പോലുമില്ല. അവര്‍ക്കായി ഫോര്‍മുല വണ്‍ ഗ്ലാമര്‍ താരങ്ങള്‍ തെരുവിലേക്കിറങ്ങുന്നു.

റെഡ് ബുള്‍ ഫോര്‍മുല വണ്‍ കാറുകള്‍ ഒക്ടോബര്‍ ഒന്നിന് ദില്ലിയുടെ തെരുവുകളിലേക്കിറങ്ങും. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ന്യൂദില്ലിയിലെ രാജ്‍പാത് സ്ട്രീറ്റിലാണ് റെ‍ഡ് ബുള്ളുകള്‍ ചീറിപ്പായുക.

റെ‍ഡ് ബുള്‍ ഡ്രൈവര്‍ ഡാനിയേല്‍ റിക്കിയാര്‍ഡോ ദില്ലിയിലെ തെരുവോട്ടത്തില്‍ പങ്കെടുക്കുന്നുണ്ട്. ഒരു കിലോമീറ്റര്‍ ദൂരമാണ് കാര്‍ തെരുവിലോടുക. ഒക്ടോബര്‍ 1ന് ഉച്ച തിരിഞ്ഞ് രണ്ടര മണിക്ക്.

ചില ഇന്ത്യന്‍ താരങ്ങളുടെ പ്രകടനങ്ങളും അന്ന് നടക്കുമെന്ന് അറിയുന്നു. വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

English summary
Red Bull Speed Street will be conducted at New Delhi on October 1st.
Story first published: Friday, September 16, 2011, 16:26 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark