ഇന്ത്യയ്ക്കായി സ്കോഡയുടെ മിഷന്‍ എല്‍

MissionL
ഫ്രാങ്ക്ഫര്‍ട് മോട്ടോര്‍ ഷോയില്‍ സ്കോഡയുടെ പുതിയ സെഡാന്‍ കാര്‍ അവതരിപ്പിച്ചിരിക്കുന്നു. മിഷന്‍ എല്‍ എന്ന ഒളിപ്പേരില്‍. ഇന്ത്യന്‍ വിപണിയെ ലക്ഷ്യമാക്കിയാണ് ഈ സെഡാന്‍ നീക്കം സ്കോഡ നടത്തുന്നത്.

യൂറോപ്പ്, ചൈന എന്നീ വിപണികളിലും മിഷന്‍ എല്‍ ഇടം കണ്ടെത്താന്‍ ശ്രമിക്കുമെങ്കിലും ഇന്ത്യന്‍ ലോഞ്ചായിരിക്കും ആദ്യം നടക്കുക. ഫോക്സ്‍വാഗണിന്‍റെ അപ് (നിലവില്‍ ഫ്രാങ്കഫര്‍ട് ഷോയില്‍ നാലഞ്ച് അപ് കണ്‍സെപ്റ്റുകള്‍ അരങ്ങ് തകര്‍ക്കുകയാണ്) പ്ലാറ്റ്ഫോമില്‍ ചെറുഹാച്ച്ബാക്ക് വിപണിയിലെത്തിക്കാനും പരിപാടിയുണ്ട് സ്കോഡയ്ക്ക്. നിലവില്‍ സ്കോഡ ഫാബിയ ഹാച്ച്ബാക്ക് മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ സ്കോഡയുടെ ചെറുകാര്‍ സാന്നിധ്യം.

ഫോക്സ്‍വാഗണ്‍ വെന്‍റോയുടെ പ്ലാറ്റ്ഫോമും എന്‍ജിനുമാണ് മിഷന്‍ എലിന് ഉപയോഗിച്ചിട്ടുള്ളത്. വെന്‍റോയുടേത് 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. 1.4 ലിറ്റര്‍ എന്‍ജിനാണ് ഡീസല്‍ പതിപ്പിനുള്ളത്. വിപണിയോഹരി 3 ശതമാനമെങ്കിലുമായി ഉയര്‍ത്തുക എന്നതാണ് സ്കോഡയുടെ നടപ്പ് ഉദ്ദേശ്യം. വെന്‍റോയുടെ താഴെയായിരിക്കും വിലയുടെ കാര്യത്തില്‍ മിഷന്‍ എല്‍ ഇടം പിടിക്കുക. 7 ലക്ഷം മുതല്‍ 9.5 ലക്ഷം വരെയാണ് വെന്‍റോയുടെ വിലനിലവാരം.

Most Read Articles

Malayalam
English summary
Czech carmaker Skoda Auto has said its entry-level sedan, being showcased as the concept MissionL at the Frankfurt Motor show, would find its way into India later this year even before going to markets such as Europe and China.
Story first published: Monday, September 19, 2011, 18:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X