മെര്‍ലിന്‍ 27-നെത്തും

Posted By:
Tata Safari Merlin
ഇന്ത്യയുടെ ആദ്യത്തെ പ്രീമിയം എസ് യു വിയെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെല്ലാവരും. 'ഇന്ത്യയില്‍ ആദ്യത്തെ', 'ലോകത്തില്‍ അവസാനത്തെ' തുടങ്ങിയ പദങ്ങള്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കു പിന്നില്‍ കൂട്ടിച്ചേര്‍ക്കാന്‍ ടാറ്റ ഈയിടെയായി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറായ നാനോയ്ക്കു ശേഷം ഇന്ത്യയിലെ ആദ്യത്തെ ക്രോസ്സോവറായിരുന്നു ടാറ്റയില്‍ നിന്ന് പുറത്തു വന്നത്. ആര്യക്കു ശേഷം ഇതാവരുന്നു ഇന്ത്യയിലെ ആദ്യത്തെ പ്രീമിയം എസ് യു വി. ടാറ്റ സഫാരി മെര്‍ലിന്‍.

ടാറ്റ സഫാരിയുടെ പുതുക്കിയ മുഖം, ടാറ്റ സഫാരി മെര്‍ലിന്‍ സെപ്തംബര്‍ 27-ന് ലോഞ്ച് ചെയ്യും എന്ന് ഊഹിക്കപ്പെടുന്നു. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വര്‍ ലാന്‍ഡ് റോവറില്‍ നിന്ന് കടം കൊണ്ട പുതിയ ഡിസൈന്‍ മാറ്റങ്ങളും സാങ്കേതിക മാറ്റങ്ങളും മെര്‍ലിനുണ്ടായിരിക്കും. ലഭ്യമായി ചിലവ സ്പേ ഷോട്ടുകളില്‍ നിന്ന് ജാഗ്വറും മെര്‍ലിനും തമ്മിലുള്ള സംബന്ധം വ്യക്തമാണ്.

നിലവിലെ സഫാരിക്കുള്ള 2.2 ലിറ്റര്‍ എന്‍ജിന്‍ തന്നെയായിരിക്കും മെര്‍ലിനും ഉണ്ടായിരിക്കുക. 140 കുതിരശക്തിയും 320 ന്‍ എം ടോര്‍ക്കും.

English summary
Tata Safari Merlin will be launched according to speculations on the 27th of September.
Story first published: Monday, September 19, 2011, 11:19 [IST]
Please Wait while comments are loading...

Latest Photos