സുസുക്കിയുടെ കൂട്ടില്‍ ഫോക്സ്‍വാഗണ്‍ കണ്ണിടുന്നു

Swift
ഫോക്സ്‍വാഗണ്‍-സുസുക്കി പങ്കാളിത്തം തകര്‍ന്നടിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം കോര്‍പ്പറേറ്റ് മര്യാദകള്‍ ലംഘിക്കുന്ന ചില വാഗ്വാദങ്ങളിലേക്ക് കടന്നിരുന്നു. സുസുക്കിയില്‍ തങ്ങള്‍ക്ക് നിര്‍ണായകമായ സ്വാധീനമുണ്ടെന്ന പ്രസ്താവന ഫോക്സ്‍വാഗണില്‍ നിന്നു വന്നത് സുസുക്കി തലവന്‍ ഒസാമു സുസുക്കിയെ ചെറുതായൊന്നുമല്ല ചൊടിപ്പിച്ചത്. ഇത്തരമൊരു പ്രസ്താവനയുടെ ആവശ്യകതയെന്തെന്ന് കോര്‍പറേറ്റ് ലോകം ചിന്തിച്ചിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ക്ക് ചെറിയ തോതില്‍ വ്യക്തത വന്നിരിക്കുന്നു. സുസുക്കിയെ ഏറ്റെടുക്കാന്‍ ഫോക്സ്‍വാഗണ്‍ ഉദ്ദേശിക്കുന്നുവെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

വാര്‍ത്തയുടെ വിശ്വാസ്യത ഉറപ്പുവരുത്താറായിട്ടില്ല. ഫോക്സ്‍വാഗണ്‍ ഇതുസംബന്ധിച്ച് കമാന്നൊരക്ഷരം മിണ്ടുന്നില്ല. ഇത് സംശയത്തെ വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ഫോക്സ്‍വാഗണ്‍ മറ്റെന്തുകൊണ്ടും സമ്പന്നനാണ്. പക്ഷെ ചില കാര്യങ്ങളില്‍ ദരിദ്രനും. ഇന്ത്യയടക്കമുള്ള വിപണികളില്‍ ചുവടുറപ്പിക്കുന്നതിനാവശ്യമായ ചെറുകാര്‍ സാങ്കേതികത ഫോക്സ്‍വാഗണിന്‍റെ പക്കലില്ല. സുസുക്കിയുടെ പക്കലുള്ള ചെറുകാര്‍ സാങ്കേതികത ലോകത്ത് മറ്റേതൊരു കാര്‍ നിര്‍മാതാവിനെയും പകപ്പിക്കുന്നതുമാണ്. ഈ കോഴിക്കൂട്ടിലേക്ക് കണ്ണുനട്ടാണ് ഫോക്സ്‍വാഗണ്‍ മുമ്പ് പങ്കാളിത്തം തുടങ്ങിയത്. ഒരുതരം വളഞ്ഞുമൂക്കു പിടിത്തം. കാര്യം മനസ്സിലാക്കിയ സുസുക്കി പക്ഷെ, പങ്കാളിത്തത്തെ മരവിപ്പിച്ചു നിറുത്തുകയാണ് ചെയതത്.

പുതിയ വാര്‍ത്ത വന്നിരിക്കുന്നത് ഒരു ജര്‍മന്‍ മാസികയായ ദേര്‍ സ്പീഗലിലാണ്. ഒരു ഉന്നത ഫോക്സ്‍വാഗണ്‍ ഉദ്യോഗസ്ഥന്‍ സംഗതി വെളിപ്പടുത്തിയെന്നാണ് സ്പീഗല്‍ പറയുന്നത്.

ചെറുകാര്‍ വിപണിയെന്നാല്‍ ഇന്ത്യയാണെന്ന നിലയിലാണ് കാര്യങ്ങളുടെ കിടപ്പ്. ഇന്ത്യന്‍ വിപണിയെ എത്രമാത്രം ഗൗരവത്തില്‍ ഫോക്സ്‍വാഗണ്‍ കാണുന്നുണ്ടെന്നതിന് തെളിവുകളാണ് ഈയടുത്ത കാലത്ത് കമ്പനി നടത്തിയ ചില ചെറുകാര്‍ സാഹസങ്ങള്‍. പോളോ, വെന്‍റോ എന്നിവ പക്ഷെ നിര്‍ണായക സാന്നിധ്യമൊന്നുമല്ല ഇന്ന് വിപണിയില്‍.

സുസുക്കിയെ ഏറ്റെടുക്കുന്നു എന്നാല്‍ സബ്‍സിഡിയറിയായ മാരുതി കൂടെപ്പോരുന്നു എന്നാണ്. മാരുതി കൂടെപ്പോരുന്നു എന്നാല്‍ ഇന്ത്യന്‍ വിപണി കൂടെപ്പോരുന്നു എന്നും. 2018-ഓടെ ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവാകുക എന്ന ഫോക്സ്‍വാഗണ്‍ സ്വപ്നം പൂവണിയാന്‍ ഈ നീക്കം വളരെയധികം സഹായിക്കുമെന്നത് ഇതോടൊപ്പം ചേര്‍ത്തു കാണേണ്ടതാണ്.

നിലവില്‍ 19 ശതമാനം ഓഹരിയാണ് സുസുക്കിയില്‍ ഫോക്സ്‍വാഗണിനുള്ളത്. ഫോക്സ്‍വാഗണിന്‍റെ 1.5 ശതമാനം ഓഹരി സുസുക്കിയുടെ പക്കലുമുണ്ട്.

Most Read Articles

Malayalam
English summary
Volkswagen is considering the option of completely taking over Japanese carmaker Suzuki according the German media reports. A German magazine Der Spiegel has quoted unnamed senior Volkswagen executive who has revealed the company's plans.
Story first published: Monday, September 19, 2011, 17:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X