മാരുതിയുടെ ഗുജറാത്ത് നിക്ഷേപം 6,259 കോടി

Posted By:
Ertiga
ഗുജറാത്തില്‍ പ്ലാന്‍റ് നിര്‍മിക്കാന്‍ മാരുതി 1.3 ബില്യണ്‍ ഡോളര്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് മാരുതി സുസുക്കി വെളിപ്പെടുത്തി. നിക്ഷേപ സൗഹൃദ അന്തരീക്ഷം നിലനില്‍ക്കുന്നതിനാലാണ് ഗുജറാത്തിനെ തന്നെ തെരഞ്ഞെടുത്തതെന്ന് മാരുതി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ അറിയിച്ചു. 10 ലക്ഷം കാറുകളുടെ ശേഷിയുള്ളതായിരിക്കും പ്ലാന്‍റെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഒക്ടോബറില്‍ ഉണ്ടാകുമെന്ന് ഭാര്‍ഗവ പറഞ്ഞു. ഫോര്‍ഡ്, പൂഷോ തുടങ്ങിയ ആഗോള കാര്‍ ഭീമന്മാര്‍ ഗുജറാത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍.

മാരുതിയുടെ ഹരിയാണയിലെ മനെസര്‍ പ്ലാന്‍റില്‍ തൊഴിലാളി സമരം നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. തൊഴില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യതയില്ലാത്ത സംസ്ഥാനങ്ങള്‍ തെരഞ്ഞുപോകാനുള്ള കാര്‍ കമ്പനികളുടെ വ്യഗ്രതയാണ് ഗുജറാത്തിന് തുണയാകുന്നത്.

English summary
Maruti Suzuki, India's largest car maker, will invest nearly $1.3 billion to set up a new plant, likely in Gujarat.
Story first published: Wednesday, September 21, 2011, 17:10 [IST]
Please Wait while comments are loading...

Latest Photos