മെഴ്സിഡസ് എസ് ക്ലാസ് ആര്‍ട് എഡിഷന്‍ പുറത്തിറങ്ങി

Posted By:
To Follow DriveSpark On Facebook, Click The Like Button
Car
എം എഫ് ഹുസൈന്‍ കാറുകളെ ഇഷ്ടപ്പെട്ടിരുന്നു. ഫെരാരി കാര്‍ വാങ്ങിയത് ഹെന്‍റി മൂറിന്‍റെ ശില്‍പം സ്വന്തമാക്കുന്ന ആവേശത്തോടെയാണെന്ന് ഹുസൈന്‍ പറഞ്ഞിട്ടുണ്ട്. കാറുകളുടെ ഡിസൈനുകള്‍ എക്കാലത്തും ചിത്രകാരന്മാരെ ആകര്‍ഷിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ചിത്രങ്ങള്‍ക്ക് വലിയ വില കിട്ടിത്തുടങ്ങിയ 90-കളുടെ തുടക്കം മുതല്‍ ചിത്രകാരന്മാര്‍ വിലയേറിയ കാറുകള്‍ സ്വന്തമാക്കിത്തുടങ്ങി. അവയുടെ ശില്‍പഭംഗിയാണ് ചിത്രകാരന്മാരെ ആകര്‍ഷിച്ചത്.

ഇത്രയും പറഞ്ഞത് മെഴ്സിഡസ് ബെന്‍സിന്‍റെ പുതിയ ഇന്ത്യന്‍ ഉദ്യമത്തെ അറിയിക്കാനാണ്. മെഴ്സിഡസ് ബെന്‍സ് എസ് ക്ലാസ് ആര്‍ട് എഡിഷന്‍ ഇന്നലെ മുംബൈയില്‍ പുറത്തിറങ്ങി. ചിത്രങ്ങള്‍ ലേലം ചെയ്യുന്ന സഫ്രോണാര്‍ട് എന്ന സ്ഥാപനവുമായി ചേര്‍ന്ന് മെഴ്സിഡസ് ആര്‍ട് എഡിഷന്‍റെ പ്രമോഷന്‍ പരിപാടികള്‍ സംഘടിപ്പിക്കും. കോടിക്കണക്കിന് രൂപയ്ക്ക് ചിത്രങ്ങള്‍ വിറ്റുപോകുന്ന ചിത്രകാരന്മാരെയെങ്കിലും ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ തന്നെ മെഴ്സിഡസ്സിന് വലിയ കിട്ടലാണ്.

സെപ്തംബര്‍ 21-22 തീയയതികളിലായി സഫ്രോണാര്‍ടിന്‍റെ സൈറ്റില്‍ നടക്കുന്ന ഓണ്‍ലൈന്‍ ലേലത്തിന് മെഴ്സിഡസ്സിന്‍റെ പിന്തുണയുണ്ടായിരിക്കും. അര്‍പിത സിംഗ്, എസ് എഛ് റാസ, എം എഫ് ഹുസൈന്‍ എന്നീ ഇന്ത്യന്‍ ചിത്രകലയുടെ ആചാര്യന്മാരുടെ ചിത്രങ്ങള്‍ക്കൊപ്പം സമകാലിക ചിത്രകലയിലെ സാന്നിധ്യങ്ങളായ ഷിബു നടേശന്‍, അതുല്‍ ദോതിയ, സുരേന്ദ്രന്‍ നായര്‍ തുടങ്ങിയവരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

English summary
Mercedes Benz S- Class Art Edition Unveiled In Mumbai India.
Story first published: Thursday, September 22, 2011, 12:21 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark