പെണ്ണുങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനറിയില്ലെന്ന്

ജര്‍മനിയിലെ ബോഷം എന്ന സ്ഥലത്തെ സര്‍വകലാശാലയിലെ പ്രഫസറാണ് ഡോ.ക്ലൗഡിയ. പുരുഷന്‍മാരുടെയും സ്ത്രീകളുടെയും സ്ഥലപരമായ ധാരണാശേഷി അളക്കുകയായിരുന്നു അവര്‍. ഒരു ഓഡി എ6 കാര്‍ രണ്ട് കാറുകള്‍ക്കിടയിലായി പാര്‍ക്കു ചെയ്യാന്‍ സ്ത്രീകളോടും പുരുഷന്മാരോടും അവര്‍ആവശ്യപ്പെടുകയുണ്ടായി. പുരുഷന്മാര്‍ വളരെ പെട്ടെന്നു തന്നെ കാര്യം തീര്‍ത്തു. പക്ഷെ, പെണ്ണുങ്ങള്‍ ധാരാളം സമയമെടുത്താണ് കാര്‍ പാര്‍ക്ക് ചെയ്യുന്നത്.
സ്ത്രീകള്‍ ആദ്യം കാറിനു ചുറ്റും നടക്കും. പിന്നീട് പാര്‍ക്ക് ചെയ്യാനുള്ള സ്ഥലത്തിന്‍റെ ഏകദേശ അളവെടുക്കും. ശേഷം കാറില്‍ കയറിയിരുന്ന് സ്റ്റിയറിംഗ് അങ്ങോട്ടുമിങ്ങോട്ടും ഒടിച്ചൊരു കളിയാണ്. സ്റ്റിയറിംഗ് വീലിനു പിന്നില്‍ എഴുന്നേറ്റു നിന്നും മറ്റും കാറിന്‍റെ സ്ഥിതിയെ നിരൂപണം ചെയ്താണ് ഒരു വിധം പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങുക!


Click it and Unblock the Notifications








