ജനറല്‍ സെന്‍റര്‍ എയര്‍ബാഗ് അവതരിപ്പിച്ചു

ജി എമ്മിന്‍റെ മൂന്ന് മോഡലുകളില്‍ ഈ എയര്‍ബാഗ് സ്ഥാനം പിടിക്കും. ബ്യൂക്ക് എന്‍ക്ലേവ്, ജി എം സി അകാഡിയ, ഷെവര്‍ലെ ട്രവേഴ്സ് എന്നിവയുടെ 2013 മോഡലുകളില്‍ പുതിയ സുരക്ഷാ സംവിധാനം ഉണ്ടായിരിക്കും.
വശങ്ങളില്‍ നിന്നുള്ള ആഘാതത്താല്‍ ഗുരുതരമായ പരുക്കുകള്‍ ഉണ്ടാകുന്നതായി ജനറല്‍ മോട്ടോഴ്സ് മനസ്സിലാക്കിയതാണ് പുതിയ എയര്‍ബാഗിന്‍റെ ആവിര്‍ഭാവത്തിന് കാരണമായത്. വളവുകളില്‍ കാര്‍ തകിടം മറിഞ്ഞുണ്ടാകുന്ന അപകടങ്ങളില്‍ (റോളോവര്‍) ഇത്തരം എയര്‍ബാഗുകള്‍ വളരെയധികം സഹായകമാകും.


Click it and Unblock the Notifications








