ചെറുകാര്‍ വിപണിക്കൊരു ഫ്രഞ്ച് താടി

Posted By:
To Follow DriveSpark On Facebook, Click The Like Button
Car
കോംപാക്ട് കാര്‍ സെഗ്മെന്‍ററില്‍ ഫ്രഞ്ച് സൗന്ദര്യവും ഇനി ആസ്വദിക്കാം. ഇന്ത്യന്‍ ഉപഭൂഖണ്‍ത്തിലെ ആദ്യ ഗ്രാന്‍ഡ് പ്രീക്ക് തൊട്ടുമുന്‍പായി റിനോ സി ഇ ഒ കാര്‍ലസ് ഗൂസന്‍ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. നിലവില്‍ റിനോയുടെ പരീക്ഷണശാലകളില്‍ ഭ്രൂണാവസ്ഥയിലുള്ള ചെറുകാര്‍ അടുത്ത ജനുവരിയില്‍ ഇന്ത്യന്‍ മണ്ണിനെ ചുംബിക്കും.

ഒക്ടോബര്‍ 28 മുതല്‍ 30 വരെയാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീ അരങ്ങേറുക. വളരുന്ന ഇന്ത്യന്‍ വിപണിയുടെ ഉദ്വേഗവും ചലനാത്മകതയും ഗ്രാന്‍ഡ് പ്രീയെ കൂടുതല്‍ ജനപ്രിയമാക്കും എന്നാണ് പ്രതീക്ഷ. 118 വിപണികളില്‍ സാന്നിധ്യമുള്ള റിനോ ഇന്ത്യന്‍ വിപണിയുടെ യഥാര്‍ത്ഥ സ്പന്ദനം തിരിച്ചറിഞ്ഞതിന്‍റെ ഫലമാണ് ചെറുകാര്‍ പദ്ധതി.

കാറിനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. അടുത്ത ദില്ലി ഓട്ടോ എക്സ്പോയില്‍ കാറിനെ നേരിട്ടുകാണാം. വെറും കണ്‍സെപ്റ്റായിട്ടല്ല. വിപണിയില്‍ അങ്കത്തിന് തയ്യാറായ നിലയില്‍ തന്നെ!

പ്രീമിയം സെഡാനായ ഫ്ലൂവന്‍സ്, കൊലിയോസ് എസ് യു വി എന്നിവയാണ് ഇന്ന് റിനോയുടേതായി വിപണിയിലുള്ള കാറുകള്‍.

കാറിന്‍റെ അവതരണത്തിന് ഫോര്‍മുല വണ്‍ പോരാട്ടമാണ് ബ്യൂഗിള്‍ വായിക്കുക. ഇതിലും മികച്ച ഒരു പശ്ചാത്തലം ഈ ഫ്രഞ്ച് പ്രഭുവിന്‍റെ വിപണി പ്രവേശത്തിന് ലഭിക്കാനില്ല.

English summary
Renault will unveil the concept version of its compact car prior to the start of the inaugural Formula One Grand Prix of India, which is scheduled to take place in October 28-30.
Story first published: Tuesday, October 4, 2011, 18:04 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark