നാല് സീറ്റുള്ള രേവ ആറുമാസത്തിനകം

Posted By:
Reva NXR
മഹീന്ദ്ര രേവയുടെ പുതിയ പതിപ്പ് എന്‍ എക്സ് ആര്‍ ആറുമാസത്തിനകം വിപണിയിലെത്തും. കൂടുതല്‍ സ്ഥലസൗകര്യത്തോടെ രേവ ഇലക്ട്രിക് കാറിനെ വിപണിയിലെത്തിക്കുക എന്ന ആശയത്തിന്‍റെ ഫലമാണ് എന്‍ എക്സ് ആര്‍ പതിപ്പ്. ആദ്യ ഇന്ത്യന്‍ നിര്‍മിത ഇലക്ട്രിക് കാറായ രേവയെ പിന്നീട് മഹീന്ദ്ര ഏറ്റെടുക്കുകയായിരുന്നു.

നിലവില്‍ രണ്ടുപേര്‍ക്ക് മാത്രമാണ് രേവയില്‍ സഞ്ചരിക്കാനാവുക. വിലയും മറ്റ് വിവരങ്ങളും ഇപ്പോള്‍ ലഭ്യമല്ല.

കൂടുതല്‍ ചെലവ് ചുരുങ്ങിയ ഇലക്ട്രിക് കാറുകള്‍ വികസിപ്പിച്ചെടുക്കാന്‍ മഹീന്ദ്രയ്ക്ക് പദ്ധതിയുണ്ട്. സാങ്കേതികതയുടെ പ്രത്യേകതകള്‍ മൂലം ഇലക്ട്രിക് കാറുകള്‍ക്ക് വി അല്‍പം കൂടുന്നത് ഒഴിവാക്കാവതല്ലെന്ന് മഹീന്ദ്ര സാങ്കേതിക വിഭാഗം ഡയറക്ടര്‍ രാജന്‍ വധേര ചൂണ്ടിക്കാട്ടി. എങ്കിലും കൂടുതല്‍ ചെലവു കുറഞ്ഞ സാങ്കേതികതയ്ക്കായുള്ള ശ്രമങ്ങള്‍ തുടരുക തന്നെയാണ്.

നിലവില്‍ മാസം 50 യൂണിറ്റ് വീതമാണ് രേവ വിറ്റുപോകുന്നത്.

English summary
Electric automobile manufacturer Mahindra Reva will launch its new car NXR in the next six months, says a top company official.
Story first published: Saturday, October 8, 2011, 16:28 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark