വിക്രം കെന്നഡി എന്ന സ്പോര്‍ട്സ് കാര്‍ പ്രണയി

ആഗ്രഹിക്കുന്ന എന്തിനു പുറകെയും പായാന്‍ വിക്രമിന് മടിയില്ല. അത് സിനിമയാകട്ടെ കാറുകളാകട്ടെ. വിക്രമിന്‍റെ സിനിമാപ്രേമത്തോളം പ്രശസ്തമല്ല കാറുകളോടുള്ള അദ്ദേഹത്തിന്‍റെ അഭിനിവേശം. അത്രതന്നെയും പ്രശസ്തമല്ല വളര്‍ത്തുമൃഗങ്ങളോടുള്ള സ്നേഹം.
രസകരമായ ഒരു കാര്യം സ്പോര്‍ട്സ് കാറുകള്‍ സ്വന്തമാക്കാനുള്ള വിക്രമിന്‍റെ ആഗ്രഹമാണ് അദ്ദേഹത്തെ ഒരു സിനിമാ നടനാക്കി മാറ്റിയതെന്നതാണ്. സിനിമയില്‍ അഭിനയിച്ച് കൂടുതല്‍ പണമുണ്ടാക്കി സ്പോര്‍ട്സ് കാറുകള്‍ വാങ്ങണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഈയിടെ ഇന്ത്യാവിഷന് നല്‍കിയ ഒരു അഭിമുഖത്തില്‍ അഭിനയത്തില്‍ തന്‍റെ പ്രചോദനം കാറുകളാണെന്ന് വിക്രം പറയുകയുണ്ടായി.


Click it and Unblock the Notifications








