വെരിറ്റോ എക്സിക്യുട്ടീവ് എഡിഷന്‍ നിരത്തില്‍

Posted By:
Mahindra Verito
ഉത്സവ സീസണില്‍ ഒട്ടും കുറയ്ക്കാന്‍ മഹീന്ദ്ര തയ്യാറല്ല. മാന്ദ്യകാലത്തും മികച്ച പ്രകടനമാണ് കമ്പനി നടത്തിക്കൊണ്ടിരിക്കുന്നത്. ആഗോളനിലവാരമുള്ള ഒരു എസ് യു വി (മഹീന്ദ്ര എക്സ് യു വി 500)ഞെട്ടിക്കുന്ന വിലനിലവാരത്തില്‍ വിപണിയിലെത്തിച്ച് മഹീന്ദ്ര മത്സരിക്കുക തന്നെയാണ്.

മഹീന്ദ്രയുടെ ഉത്സവകാലത്തെ മറ്റൊരു സമ്മാനമാണ് വെരിറ്റോയുടെ എക്സിക്യുട്ടീവ് എഡിഷന്‍. സെഡാന്‍ വിപണിയില്‍ തരക്കേടില്ലാത്ത സ്ഥാനമുണ്ട്. റിനോയുമായി ചേര്‍ന്ന് നിര്‍മിച്ചതെന്ന ഖ്യാതിയും വെരിറ്റോയ്ക്കുണ്ട്. വിപണിയില്‍ മെയിന്‍റനന്‍സ് വളരെ കുറവുള്ള കാറുകളുടെ നിരയില്‍ ആദ്യക്കാരിയാണ് ഈ സെഡാന്‍. റിനോയുടെ കാലത്ത് ഇവള്‍ ലോഗന്‍ എന്നറിയപ്പെട്ടു.

1.5 ലിറ്റര്‍ സിആര്‍ഡിഐ ഡീസല്‍ എന്‍ജിനാണ് വെരിറ്റോയ്ക്കുള്ളത്. 1.6 ലിറ്ററിന്‍റെ എംപിഎഫ്ഐ പെട്രോള്‍ എന്‍ജിന്‍ പതിപ്പുമുണ്ട്. രണ്ട് പ്രത്യേക നിറങ്ങള്‍ പുതിയ എഡിഷന്‍ വാഗ്ദാനം ചെയ്യുന്നു. വാള്‍നട്ട് ബ്രൗണ്‍, പേള്‍ വൈറ്റ് എന്നിവ.

പ്രത്യേക എഡിഷന്‍ എംബ്ലം കാറില്‍ പതിച്ചിട്ടുണ്ട്. ബ്ലൂവിഷന്‍ ഹെഡ്‍ലാമ്പുകള്‍, അലോയ് വീലുകള്‍, യുഎസ്‍ബി ഇന്‍പുട്ടുള്ള മ്യൂസിക് സിസ്റ്റം, ലതര്‍ അപ്‍ഹോള്‍സ്റ്ററി, ലതര്‍ കവറുള്ള സ്റ്റിയറിംഗ് വീല്‍, മാച്ചിംഗ് വിനൈല്‍ ‍ഡോര്‍ ട്രിംസ് എന്നിവയുമുണ്ട്.

1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന് 65 കുതിരശേഷിയുണ്ട് 4000 ആര്‍പിഎമ്മില്‍. 2000 ആര്‍പിഎമ്മില്‍ 160 എന്‍എം പരമാവധി ടോര്‍ക്കും ലഭ്യം.

1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ 5500 ആര്‍ പി എമ്മില്‍ 85 കുതിരശേഷിയുണ്ട്. പരമാവധി ടോര്‍ക്ക് 3100 ആര്‍ പി എമ്മില്‍ 128 എന്‍എം.

വെരിറ്റോ എക്സ്ക്യുട്ടീവ് എഡിഷന് ദില്ലി എക്സ്ഷോറൂം വില 7.09 ലക്ഷം ആണ് (ഡീസല്‍ പതിപ്പ്). പെട്രോള്‍ പതിപ്പിന്‍റെ വില .6.94 ലക്ഷം.

English summary
Mahindra and Mahindra India has launched a special edition of Mahindra Verito called the Mahindra Verito Executive Edition.
Story first published: Tuesday, October 11, 2011, 17:34 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark