ബ്രിയോയ്ക്ക് 5,000 ബുക്കിംഗ്

ഹോണ്ടയുടെ ഏറ്റവും വിലകുറഞ്ഞ കാറാണ് നിലവില്‍ ബ്രിയോ. സുരക്ഷാ സവിശേഷതകളില്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്താണ് ബ്രിയോയുടെ വിലയില്‍ കുറവ് വരുത്തിയത്. ഹ്യൂണ്ടായ് ഐ10, സുസുക്കി റിറ്റ്സ് തുടങ്ങിയ ഹാച്ച്ബാക്ക് സെഗ്മെന്‍റ് താരങ്ങളുമായി കളിച്ചാണ് ബ്രിയോ ഈ നേട്ടം കൊയ്തതെന്നത് ശ്രദ്ധേയമാണ്.
1.2 ലിറ്റര്‍ എന്‍ജിനാണ് ബ്രിയോയ്ക്കുള്ളത്. ഹോണ്ടയുടെ ഐവിടിസി ടെക്നോളജിയില്‍ തീര്‍ത്തതാണ് ഈ 4 സിലിണ്ടര്‍ എന്‍ജിന്‍. 88 കുതിരശക്തിയും 119 എന്‍ എം ടോര്‍ക്കും ഈ കാറിനുണ്ട്. പെട്രോള്‍ വിലക്കയറ്റം മൂലം മാന്ദ്യം നേരിടുന്ന വിപണിയുടെ പൊതു പ്രവണതകള്‍ ഡീസല്‍ കാറുകള്‍ക്ക് അനുകൂലമാണ്. ഈ സാഹചര്യത്തില്‍ ഹോണ്ട നേടിയ 5000 ബുക്കിംഗ് അതിശയകരമത്രെ.
17 മുതല്‍ 19 കിമി വരെ മൈലേജ് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








