റാപിഡ് മുന്നോട്ട് നയിക്കുമെന്ന് സ്കോഡ

Posted By:
To Follow DriveSpark On Facebook, Click The Like Button
Skoda Rapid
ഇന്ത്യയുടെ വോള്യം കാര്‍ വിപണിയിലേക്കുള്ള തങ്ങളെ എത്തിക്കാന്‍ റാപിഡിന് കഴിയുമെന്ന് സ്കോഡയ്ക്ക് പ്രതീക്ഷ. സ്കോഡ ചെയര്‍മാന്‍ വിന്‍ഫീല്‍ഡ് വെഹ്‍ലന്‍ഡ് ഇക്കമോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുടക്കുന്ന പണത്തിന് ഒത്ത മൂല്യം പകരാന്‍ റാപിഡിന് കഴിയുന്നു എന്നതാണ് സ്കോഡ തങ്ങളുടെ പുതിയ സെഡാന്‍ മോഡലില്‍ കാണുന്ന ഗുണം.

സി പ്ലസ്, ഡി സെഗ്മെന്‍റുകളില്‍ ഇന്ത്യന്‍ വിപണിയില്‍ തങ്ങള്‍ വളരെ മുന്നിലാണെന്ന് ഫോക്സ്‍വാഗണ്‍ വ്യക്തമാക്കുന്നു. ലോറയുടെ വിജയം സ്കോ‍ഡയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. കോംപാക്ട് എസ് യു വി വിഭാഗത്തില്‍ സ്കോഡ യേതിയുടെ വിജയവും വിന്‍ഫീല്‍ഡ് ചൂണ്ടിക്കാട്ടുന്നു.

റാപിഡ്  സ്കോഡയുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലായി ഇന്ത്യയില്‍ മാറുമെന്ന് വിന്‍ഫീല്‍ഡ് പറയുന്നു.

രാജ്യത്തെ പ്രധാന വിപണിയായ കോംപാക്ട് സെഗ്മെന്‍റിലേക്ക് കടന്നിട്ടില്ലാത്ത ബ്രാന്‍ഡാണ് തങ്ങളുടേതെന്ന് വിന്‍ഫാല്‍ഡ് ഓര്‍മിപ്പിക്കുന്നു. ചെറുകാര്‍ വിപണിയിലും സ്കോഡയ്ക്ക് മോഡലുകള്‍ ഇല്ല. ഇക്കാരണത്താല്‍ മറ്റ് കാര്‍ ബ്രാന്‍ഡുകളുമായുള്ള കണ്ണടച്ചുള്ള താരതമ്യത്തില്‍ അര്‍ത്ഥമില്ല. സ്കോഡ ഇന്ത്യന്‍ വിപണിയില്‍ വളരുക തന്നെയാണ്.

English summary
Skoda's global chairman Winfried Vahland said India is a strategic market for the automaker, and the value-for-money proposition of 'Rapid', due for launch in December, will help pump up volume.
Story first published: Monday, October 17, 2011, 17:03 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark