നാനോ ബംഗ്ലാദേശ് ലോഞ്ച് മാറ്റി

Posted By:
Tata Nano
ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറായ ടാറ്റ നാനോയുടെ ബംഗ്ലാദേശ് പ്രവേശനം മാറ്റിവെച്ചു. ശനിയാഴ്ച ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. നാനോയുടെ വില കുറയ്ക്കണമെന്ന് ബംഗ്ലാദേശ് ഡീലര്‍ ആവശ്യപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് മാറ്റിവെക്കല്‍.

ഇന്ത്യന്‍ വിപണിയിലെക്കാള്‍ ഏതാണ്ട് മൂന്നിരട്ടി വിലയ്ക്കാണ് നാനോ ബംഗ്ലാദേശില്‍ ഇറക്കുമതി ചെയ്യുക. ഇറക്കുമതിച്ചുങ്കവും മറ്റും കൂടുതലായതിനാലാണ് ഇത്രയും വില കയറുന്നത്. 132 ശതമാനമാണ് ചുങ്കം കെട്ടേമ്ടി വരുന്നത്. ആറ് ലക്ഷം ബംഗ്ലാദേശ് താകയാണ് നാനോയ്ക്ക് വില വരിക.

വില അല്‍പം കൂടി താഴുകയാണെങ്കില്‍ വിപണിയില്‍ നാനോയെ പിടിച്ചാല്‍ കിട്ടില്ലെന്നാണ് ബംഗ്ലാദേശ് ‍ഡീലറായ നിറ്റോള്‍ മോട്ടോഴ്സിന്‍റെ അബ്ദുള്‍ മത്‍ലബ് അഹമ്മദ് പറയുന്നത്. ലിറ്ററിന് 25 കിമി മൈലേജ് കിട്ടുകയാണെങ്കില്‍ കാര്‍ വാങ്ങാന്‍ ബംഗ്ലാദേശികള്‍ തയ്യാറാകുമെന്നതില്‍ സംശയമൊന്നുമില്ല. വിലകൂടി ഒന്ന് അഡ്ജസ്റ്റ് ചെയ്തുകിട്ടാന്‍ വഴികള്‍ ആരായുന്നുണ്ട്.

ശ്രീലങ്ക, നേപ്പാള്‍ എന്നീ ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളിലെ വിപണികളില്‍ മികച്ച സ്വീകരണം ലഭിച്ചതിന് ശേഷമാണ് ബംഗ്ലാദേശിലേക്ക് നാനോ നീങ്ങുന്നത്. വിദേശ വിപണികള്‍ പലതും നാനോയെ പ്രതീക്ഷിച്ചിരിക്കുകയാണ്.

English summary
The launch of the world's cheapest car, the Tata Nano in Bangladesh has been delayed on the day of its launch after its distributor sought a price cut for the Indian small car.
Story first published: Monday, October 17, 2011, 14:58 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark