റിയോ കരിമ്പുകച്ചട്ടം 4 പതിപ്പ് വിപണിയില്‍

Posted By:
Premier Rio
പ്രീമിയര്‍ പദ്മിനി പോലുള്ള കാറുകളുമായി ഇന്ത്യക്കാരന്‍റെ മനസ്സില്‍ ഇടം നേടിയ പ്രീമിയറില്‍ നിന്നുള്ള റിയോ എസ് യു വിയുടെ ഭാരത് സ്റ്റേജ് 4 പതിപ്പ് പുറത്തിറങ്ങി. വിപണിയിലെ ഏറ്റവും വിലക്കുറവുള്ള എസ് യു വിയാണ് 4.9 ലക്ഷത്തിന്‍റെ റിയോ. നേരത്തെ പുറത്തിറക്കിയ ഡീസല്‍ പതിപ്പിന് പിന്നാലെ പെട്രോള്‍ പതിപ്പ് ഈയിടെ പുറത്തിറങ്ങിയിരുന്നുവെങ്കിലും ഇവ ഭാരത് സ്റ്റേജ് കരിമ്പുകച്ചട്ടം 3 അനുസരിക്കുന്നവയായിരുന്നു.

1.2 ലിറ്ററിന്‍റെ എന്‍ജിനാണ് പുതിയ പതിപ്പിനുള്ളത്. 75 കുതിരശക്തിയും 103.9 എന്‍ എം ടോര്‍ക്കും ഈ പതിപ്പിനുണ്ട്. പെട്രോള്‍ പതിപ്പിന്‍രെ മൈലേജ് 15 കിമിയാണ്. ഡീസല്‍ പതിപ്പും പെട്രോള്‍ പതിപ്പും തമ്മില്‍ മൈലേജിന്‍റെ കാര്യത്തില്‍ വലിയ അന്തരമില്ലെന്നതും ശ്രദ്ധേയമാണ്. 16 കിമിയാണ് ഡീസല്‍ പതിപ്പിന്‍റെ മൈലേജ്.

സോട്ടെ എന്ന ചൈനീസ് എസ് യു വിയുടെ ഡിസൈന്‍ സവിശേഷതകള്‍ കടം കൊണ്ടതാണ് റിയോ എസ് യു വി. ചൈനീസ് വാഹനങ്ങള്‍ ലോക വിപണിയില്‍ അത്ര പരിചിതമല്ലാത്തതിനാല്‍ ഇത്തരം കടംകൊള്ളലുകള്‍ ചില ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കള്‍ നടത്തുന്നുണ്ട്. ഗവേഷണത്തിനും മറ്റുമുള്ള സന്നാഹങ്ങള്‍ കുറവായതിനാലാണ് വിദേശ വാഹനങ്ങളുടെ സവിശേഷതകള്‍ സ്വീകരിക്കുന്നത്. ഫോഴ്സ് മോ

ട്ടോഴ്സിന്‍റെ ഫോഴ്സ് വണ്‍ എസ് യു വിയും ഒരു ചൈനീസ് വാഹനത്തിന്‍റെ ഡിസൈന്‍ കടം കൊണ്ടതാണ്.

നാല് മീറ്ററില്‍ കുറവാണ് റിയോയുടെ നീളം. ഇക്കാരണത്താലാണ് വിലയില്‍ കാണുന്ന കാര്യമായ വിലക്കുറവ്. നാല് ഇന്‍റീരിയര്‍ കളര്‍ പതിപ്പുകള്‍ റിയോയ്ക്കുണ്ട്. പിന്‍ കാബിനില്‍ രണ്ടു പ്രെ മാത്രമേ ഉള്‍ക്കൊള്ളിക്കാനാവൂ. മുന്‍ കാബിന്‍ താരതമ്യേന കൂടിയ സ്ഥലസൗകര്യം നല്കുന്നുണ്ട്.

English summary
Premier Rio BS IV variant has now been launched at a price of RS.4.9 lakhs.
Story first published: Wednesday, October 19, 2011, 10:12 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark