ഡീസല്‍ നാനോ മൈലേജ് 34 കിമി

വിപണിയില്‍ ഇന്ധന വില സൃഷ്ടിച്ച പുതിയ രാസമാറ്റങ്ങള്‍ ഡീസല്‍ നീനോയ്ക്ക് എത്രയും അനുകൂലമാണ്. ഡീസല്‍ നാനോയെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചായെങ്കിലും എന്ന് നിരത്തിലെത്തുമെന്ന് ഇപ്പോഴും വ്യക്തമല്ല. ഡീസല്‍ എന്‍ജിന്‍ ഗവേഷണങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായതായാണ് വിവരം. ബോഷ് ആണ് നാനോ എന്‍ജിന്‍ വികസിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്നത്.
650 സിസിയുടെ പെട്രോള്‍ എന്‍ജിനാണ് നിലവില്‍ നാനോയ്ക്കുള്ളത്. ഡീസല്‍ പതിപ്പിന് സ്വാഭാവികമായും വിലക്കൂടുതലുണ്ടാകും. എങ്കിലും വില നിയന്ത്രിക്കാന്‍ ടാറ്റ ശ്രമിക്കുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications








