ഹ്യൂണ്ടായ് ഐ30 വിപണിയില്‍!

Hyundai i30
ഉത്തരകൊറിയന്‍ കാര്‍ നിര്‍മാതാവായ ഹ്യൂണ്ടായ് മോട്ടോഴ്സിന്‍റെ ഐ 30 ഹാച്ച്ബാക്ക് എസ്റ്റേറ്റ് കാര്‍ യൂറോപ്യന്‍ വിപണിയില്‍ പുറത്തിറങ്ങി. ഐ10, ഐ20 കാറുകളുടെ വിജയത്തിനു ശേഷം ഇന്ത്യന്‍ വിപണിയിലേക്ക് ഹ്യൂണ്ടായ് കണ്ടുവെച്ചിട്ടുള്ളതാണ് ഐ30-യെ. യൂറോപ്യന്‍ വിപണിയില്‍ എട്ട് ലക്ഷത്തോളെ മതിപ്പിലാണ് കാര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ഹ്യൂണ്ടായ് ഇലന്‍ട്ര എന്ന പേരില്‍ വടക്കേ അമേരിക്കയിലും ഇലന്‍ട്ര ടൂറിംഗ് എന്ന പേരില്‍ കാനഡയിലും ഐ30 നേരത്തെ തന്നെ വിപണിയിലുണ്ട്. 2011 മുതല്‍ ഉല്‍പാദനം തുടങ്ങിയ ഐ30-യുടെ രണ്ടാം തലമുറ വാഹനം ഇക്കഴിഞ്ഞ ഫ്രാങ്ക്ഫര്‍ട്ടില്‍ പ്രദര്‍ശിപ്പിച്ചുരുന്നു. ഈ പതിപ്പാണ് യൂറോപ്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

1.6 ലിറ്ററിന്‍ എന്‍ജിനാണ് പുതിയ ഹാച്ച്ബാക്കിനുള്ളത്. യൂറോപ്യന്‍ വിപണിയില്‍ ഫോക്സ്‍വാഗണ്‍ ഗോള്‍ഫ്, പൂഷോ 308 എന്നീ മഹാന്‍മാരുടെ സാന്നിധ്യത്തെയാണ് ഐ30 നേരിടേണ്ടത്.

Most Read Articles

Malayalam
English summary
Hyundai launches new, fuel-efficient version of i30 hatchback in bid for share of European market.
Story first published: Wednesday, November 23, 2011, 17:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X