സമരം:മാരുതിക്ക് നഷ്ടം 2,000 കോടി

Posted By:
To Follow DriveSpark On Facebook, Click The Like Button
Maruti Strike
പതിന്നാല് ദിവസം നീണ്ടു നിന്ന മാരുതി മനെസര്‍ പ്ലാന്‍റ് സമരം ഇത്തവണ കമ്പനിക്കുണ്ടാക്കിയ നഷ്ടം 2,000 കോടി രൂപ. കഴിഞ്ഞ അഞ്ച് മാസമായി തുടരുന്ന സമര പരമ്പരയില്‍ മാരുതി ഏറെ നഷ്ടമുണ്ടാക്കിയത് ഇത്തവണത്തെ സമരമാണ്. ഇന്നലെ അവസാനിച്ച സമരത്തില്‍ മാരുതി മനെസര്‍ പ്ലാന്‍റ് തൊഴിലാളികള്‍ക്കൊപ്പം സുസുക്കി പവര്‍ട്രെയ്ന്‍, സുസുക്കി മോട്ടോര്‍സൈക്കിള്‍ എന്നീ കമ്പനികളിലെ തൊഴിലാളികളും അണി ചേര്‍ന്നിരുന്നു. ഇതാണ് ഇത്ര വലിയ നഷ്ടത്തിലേക്ക് കമ്പനിയെ നയിച്ചത്.

ഒക്ടോബര്‍ ആറിന് തുടങ്ങിയ മൂന്നാമത്തെ സമരത്തിന്‍റെ പ്രത്യേകമായ ആവശ്യങ്ങള്‍ കമ്പനി അംഗീകരിച്ചതാണ് തൊഴിലാളികളുടെ പിന്‍വാങ്ങലിന് കാരണം. സെപ്തംബര്‍ മാസം മുഴുവന്‍ നീണ്ടു നിന്ന സമരത്തെ നേരിടാന്‍ കമ്പനി സസ്പന്‍ഡ് ചെയ്ത തൊഴിലാളികളില്‍ അറുപതോളം പേരം തിരിച്ചെടുക്കാമെന്നും പുറത്തു നിറുത്തിയ 1200 കരാര്‍ തൊഴിലാളികളെ പുതുതായി തുടങ്ങിയ പ്ലാന്‍റിന്‍റെ പ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുന്ന മുറയ്ക്ക് തിരിച്ചെടുത്തു കൊള്ളാമെന്നും കമ്പനി സമ്മതിച്ചിട്ടുണ്ട്. ഗുരുതരമായ തെറ്റുകള്‍ ചെയ്തുവെന്ന് കമ്പനി ആരോപിക്കുന്ന മുപ്പതോളെ തൊഴിലാളികളെ തിരിച്ചെടുത്തിട്ടില്ല.

സമരം കാലയളവിലെ ശമ്പളം കമ്പനി നല്‍കുകയില്ല. സമരം ചെയ്തതിന് ഒരു ദിവസത്തെ ശമ്പളം പിഴയായി കമ്പനി ഈടാക്കുകയും ചെയ്യും.

മാരുതി മനെസര്‍ പ്ലാന്‍റിലേക്ക്, കമ്പനിക്ക് ആധിപത്യമുള്ള ഗുഡ്‍ഗാവ് പ്ലാന്‍റിലെ തൊഴിലാളി സംഘടനയെ സ്ഥാപിച്ചെടുക്കാനുള്ള ശ്രമം ഇത്തവണയും ചര്‍ച്ചകള്‍ക്കിടയില്‍ നടന്നെങ്കിലും ഫലവത്തായില്ല. പകരം മാനേജ്‍മെന്‍റിനും തൊഴിലാളികള്‍ക്കും സമമായ പ്രാതിനിധ്യമുള്ള ഒരു സംവിധാനം നിലവില്‍ വരും. ഇതില്‍ തൊഴില്‍ വകുപ്പുദ്യോഗസ്ഥര്‍ മധ്യസ്ഥം വഹിക്കും. ഇത് പക്ഷെ എത്രത്തോളം ഫലപ്രദമാണെന്ന് കണ്ടു തന്നെ അറിയണം.

അഞ്ച് മാസം നീണ്ടു നിന്ന തുടര്‍ച്ചയായ സമരം മൂലം മാരുതിയുടെ വാഹനങ്ങള്‍ക്ക് വിപണിയില്‍ കാത്തിരിപ്പ് സമയം അസാധാരണമായി ഉയര്‍ന്നിരിക്കുകയാണ്.

കൂടുതല്‍... #maruti #strike #മാരുതി #സമരം
English summary
The 14 say strike at Maruti Suzuki ended on 21st October after talks between the striking workers and management struck a balance.
Story first published: Saturday, October 22, 2011, 15:57 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark