ഇന്ധനം ലാഭിക്കാന്‍ സൗരോര്‍ജ്ജ എ സി

Solar AC
ആഗോള താപനം വരുത്തിവെക്കുന്ന കെടുതികള്‍ എന്തെല്ലാമാണെന്ന് ഒരു കാറുടമയോട് ചോദിച്ചു നോക്കൂ. കണ്ണും പൂട്ടി അങ്ങോര്‍ മറുപടി പറയും: കാറിന്‍റെ മൈലേജ് കുറയുന്നു! കാര്‍ നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന മൈലേജ് പ്രായോഗിക തലത്തില്‍ അനുഭവിക്കാന്‍ കാറുടമയ്ക്ക സാധിക്കാറില്ല. കാരണം എ സിയാണ്. മിതശീതോഷ്ണ കാലാവസ്ഥയുള്ള കേരളം എന്ന് ഉസ്കൂളില്‍ പഠിച്ചതൊക്കെ വെറുതെ. മഴയൊന്ന് മാറിനിന്നാല്‍ കര്‍ക്കടക മാസത്തിലും പുറത്തിറങ്ങാന്‍ പറ്റാത്ത കാലാവസ്ഥയാണ് ഇന്ന് കേരളത്തില്‍.

എന്‍ജിന്‍ ഓണാക്കാതെ തന്നെ എ സി വര്‍ക്ക് ചെയ്യിക്കാന്‍ സാധിക്കുകയാണെങ്കിലോ? ഇങ്ങനെയൊരു പുതുമ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു ഹോങ്കോംഗില്‍. ഹോങ്കോങ് പോളിടെക്നിക് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതിന് ഉത്തരവാദികള്‍.

സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന എ സി എന്നതാണ് ആശയം. ഉയര്‍ന്ന ശേഷിയുള്ള ഫോട്ടോവോള്‍ടായ്ക് സൗരോര്‍ജ്ജ സെല്ലുകള്‍ കാറില്‍ സ്ഥാപിക്കുന്നതോടെ എന്‍ജിനിന്‍റെ സഹായമില്ലാതെ തന്നെ എ സി പ്രവര്‍ത്തിക്കും. ഊര്‍ജ്ജം ശേഖരിച്ച് ബാറ്ററിയില്‍ സൂക്ഷിക്കുകയും ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്യാം. വാഹനത്തിന്‍റെ വലിപ്പത്തിനും തരത്തിനും അസരിച്ച് മാറ്റങ്ങള്‍ വരുത്തി ഈ സോളാര്‍ പാനല്‍ സ്ഥാപിക്കാവുന്നതാണ്. വാഹനത്തിന്‍റെ എയ്റോഡൈനമിക്സിനെ ശല്യപ്പെടുത്താത വിധത്തില്‍ ഈ ഉപരണം സ്ഥാപിക്കാം.

ഈ ഉപകരണം ഇന്ധനച്ചെലവ് കുറയ്ക്കുകയും അതുവഴി വായുമലിനീകരണം കുറയ്ക്കുകയും ചെയ്യുന്നു. ഇത് കരിമ്പുക നിര്‍ഗ്ഗമനത്തെ കുറയ്ക്കുന്നതിനും ഒരുതരത്തില്‍ കാരണമാകുന്നുവെന്ന് പറയാം.

Most Read Articles

Malayalam
English summary
Scientists at the Hong Kong Polytechnic University have developed a unique solar power air conditioner that can be installed on any car.
Story first published: Saturday, October 22, 2011, 13:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X