റക്സ്റ്റണ്‍ അലഞ്ഞുതിരിയുന്നു

Ssangyong Rexton
സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ നിരയില്‍ വന്‍ പടയൊരുക്കം തന്നെ നടക്കുകയാണ്. മഹീന്ദ്രയുടെ എക്സ് യു വി 500 ആണ് അവസാനം ഇറങ്ങിയ എസ് യു വി താരം. ആഗോള എസ് യു വി എന്ന് സ്വയം വിശേഷിപ്പിച്ചാണ് എക്സ് യു വി നിരത്തിലെത്തിയത്. തരക്കേടില്ലാത്ത ബുക്കിംഗ് ലഭിക്കുന്നുണ്ടെങ്കിലും വന്‍ പ്രതീക്ഷയൊന്നും മഹീന്ദ്രയ്ക്ക് ഈ വാഹനത്തില്‍ വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നാണ് പൊതുവിലുള്ള അഭിപ്രായം.

ഈ നേരത്താണ് സാങ്‍യോങ് മഹീന്ദ്രയ്ക്ക് തുണയാവുന്നത്. സാങ്‍യോങ്ങിന്‍റെ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുമ്പോള്‍ "ആഗോളം" എന്ന വിശേഷണം പ്രത്യേകം നല്‍കേണ്ടതില്ല. ഡിസൈനിലും കാര്യക്ഷമതയിലും ആഗോളനിലവാരത്തില്‍ കുറഞ്ഞൊരേര്‍പാട് മഹീന്ദ്ര ഉടമസ്ഥതയിലുള്ള ഈ ദക്ഷിണ കൊറിയന്‍ കമ്പനിക്കില്ല.

സാങ്‍യോങ് ഇതാ വരുന്നു ഇതാ വരുന്നു എന്നു കേട്ടുകേട്ട് ഇപ്പോള്‍ പുലി വരുന്നൂ എന്നു കേള്‍ക്കുന്ന മാനസികാവസ്ഥയാണ്. ഒരുമാതിരി നിസ്സംഗത. എന്നാല്‍ ഇനി നിസ്സംഗപ്പെടേണ്ട എന്നാണ് ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന ചില ചിത്രങ്ങളുടെ വെളിപ്പെടുത്ത. സാങ്‍യോങ്ങിന്‍റെ റക്സ്റ്റണ്‍ എക്സ് യു വി മുംബൈ തെരുവുകളില്‍ അലഞ്ഞുതിരിയുന്നതായി ചില ഓട്ടോ ചാരക്കാമറകളുടെ കണ്ണില്‍ പെട്ടു. ഇപ്പോള്‍ പ്രസ്തുത ചിത്രം സൈബറിലെമ്പാടും ബലാല്‍സംഗം ചെയ്യപ്പെടുകയാണ്.

കണ്ണെത്ര, മൂക്കെത്ര തുടങ്ങിയ തരത്തിലുള്ള ഇത്തരം വിചാരണയ്ക്ക് ഇവിടെ മുതിരുന്നില്ല. അത്ര വ്യക്തമല്ല ചിത്രങ്ങള്‍. എങ്കിലും ഒരു കാര്യം ഉറപ്പിക്കാം. സാങ്‍യോങ് റക്സ്റ്റണ്‍ അടുത്ത വര്‍ഷം തന്നെ വിപണിയിലെത്തും.

റക്സ്റ്റണ്‍ എന്ന ഈ 7 സീറ്റര്‍ എസ് യു വി കഴിഞ്ഞ പത്തു വര്‍ഷമായി നിരത്തിലുണ്ട്. 2.7 ലിറ്ററിന്‍റെ ഡീസല്‍ എന്‍ജിന്‍. 162 കുതിരശേഷി, 342 എന്‍ എം ടോര്‍ക്ക്. മുന്‍ തലമുറ മെഴ്സി‍സ് എം ക്ലാസ്സിന്‍റെ അതേ പ്ലാറ്റ്ഫോമിലാണ് ഇവന്‍റെ നിലപാട്.

Most Read Articles

Malayalam
English summary
Ssangyong Rexton has caught testing in Mumbai. It is expected to come in India in 2012.
Story first published: Saturday, October 22, 2011, 11:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X