മിനി ഫേസ്‍ബുക്കില്‍

Mini
ഇന്ത്യയില്‍ ഏറെ പ്രതീക്ഷയോടെ കാര്‍ പ്രണയികള്‍ കാത്തിരിക്കുന്ന ബ്രാന്‍ഡാണ് മിനി. ബി എം ഡബ്ലിയുവിന്‍റെ ഉപവിഭാഗമായ മിനി ചെറുകാറുകളുടെ സെഗ്മെന്‍റില്‍ ദൈവീക സ്ഥാനം കൈയാളുന്നു. ആഡംബരം നിറഞ്ഞ ചെറുകാറുകളാണ് മിനിയുടെ പ്രത്യേകത. ഇന്ന് ഫിയറ്റ് 500-ഉം ഫോക്സ്‍വാഗണ്‍ ബീറ്റിലും ഇന്ത്യന്‍ വിപണിയില്‍ ഈ സെഗ്മെന്‍റിനെ തൃപ്തിപ്പെടുത്തുന്നുണ്ട് എന്നു പറയാം. വിശേഷം എന്താണെന്നുവെച്ചാല്‍, 500-ഉം ബീറ്റിലുമെല്ലാം ചെറുകാറുകളുടെ മാര്‍പ്പാപ്പമാരാണെങ്കില്‍ മിനി ദൈവപുത്രന്‍ തന്നെയാണ്.

ഇന്ത്യയിലേക്കുള്ള വരവിന് മുന്നോടിയായി മിനി ഫേസ്‍ബുക്കില്‍ ലൈക്ക് പേജ് തുറന്നതാണ് പുതിയ വാര്‍ത്ത. 2012-ല്‍ ഇന്ത്യയില്‍ എത്തുമെന്നത് ബി എം ഡബ്ലി യു സ്ഥിരീകരിച്ചത് ഞങ്ങള്‍ വാര്‍ത്തയായി നല്‍കിയിരുന്നു. ഇനിയും ഉറപ്പ് വേണമെന്നുള്ളവര്‍ക്ക് ഫേസ്‍ബുക്ക് പേജിലേക്ക് ഇതുവഴി പ്രവേശിച്ച് ഒന്നു ലൈക്കി വിടാം. കെടക്കട്ടെന്നേ.

ദില്ലി മുംബൈ എന്നിവിടങ്ങളിലായിരിക്കും ആദ്യത്തെ മിനി ഷോറൂമുകള്‍ നിലവില്‍വരിക. ബി എം ഡബ്ലിയുവും മിനിയും ഷോറൂം ഷെയര്‍ ചെയ്യുന്ന ഏര്‍പാട് ഉണ്ടാവില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. പ്രത്യേകമായൊരു ബ്രാന്‍ഡ് ഐഡന്‍റിറ്റി സൃഷ്ടിച്ചെടുക്കുക എന്നതാണ് ഉദ്ദേശ്യം.

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുക എന്നതാണ് മിനിയുടെ ആദ്യത്തെ നിലപാട്. 25 ലക്ഷം രൂപയുടെ പരിസരങ്ങളിലായിരിക്കും വില.

ഇതുവരെ 5,520 പേര്‍ മിനി ഫേസ്‍ബുക്ക് പേജ് ലൈക്ക് ചെയ്ത. 5,521മന്‍ താങ്കളായിരിക്കട്ടെ!

Most Read Articles

Malayalam
English summary
MINI, a sub brand of BMW launched its Official Facebook page for India.
Story first published: Sunday, October 23, 2011, 16:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X