പൂന്തോയ്ക്കും ലിനിയയ്ക്കും കിഴിവ് ലക്ഷം രൂപ വരെ

Posted By:
Fiat Punto
ഓണം കേരളത്തിലെ വസ്ത്ര, വീട്ടുസാമാന വ്യാപാരികളുടെയും പൂക്കച്ചവടക്കാരുടെയും ഉത്സവമാകുന്നു. തെറ്റോ ശരിയോ? ശരിയെങ്കില്‍ ദീപാവലി എന്നത് കാര്‍ നിര്‍മാതാക്കളുടെ ഉത്സവമാണ്.

നിരത്തില്‍ കാറുള്ള കമ്പനികളെല്ലാം ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വന്‍ ഓഫറുകള്‍ ദീപാവലി സമയത്ത് നല്‍കുന്നു. വര്‍ഷത്തിന്‍റെ അവസാനമാകയാല്‍ തങ്ങളുടെ വാര്‍ഷിക ടാര്‍ഗറ്റുകള്‍ നേടിയെടുക്കാനുള്ള കമ്പനികളുടെ തത്രപ്പാടാണ് ദീപാവലിയെ കാര്‍ നിര്‍മാതാക്കളുടെ ഉത്സവമാക്കി മാറ്റിയത്.

ഫിയറ്റിനും ഈ ഉത്സവ സീസണില്‍ വെറുതെയിരിക്കാന്‍ സാധിക്കുന്നില്ല. ഫിയറ്റിന്‍റെ പൂന്തോയ്ക്കും ലിനിയയ്ക്കും വന്‍ ഓഫറാണ് ഈ ഉത്സവസീസണില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പൂന്തോ ഹാച്ച്ബാക്കിന്മെല്‍ 90,000 രൂപവരെ ലാഭിക്കാം. എക്സ്ചേഞ്ച് ചെയ്യുമ്പോള്‍ 15,000 രൂപയുടെ ബോണസ്. കൂടാതെ 50 മാസത്തേക്ക് ഫ്രീ റോഡ് അസിസ്റ്റന്‍സ്. ഒപ്പം ഒരു ഗിഫ്റ്റ് ചെക്ക്. തീര്‍ന്നില്ല, ഒരു രൂപയ്ക്ക് ഇന്‍ഷൂറന്‍സ്!

പൂന്തോയുടെ എന്‍ട്രി ലെവല്‍ പെട്രോള്‍ പതിപ്പിന് ദില്ലി എക്സ്ഷോറൂം വില 4,31,558 രൂപയാണ്. ഡീസല്‍ പതിപ്പിന് 5,17,578 രൂപയില്‍ തുടക്കം.

പൂന്തോയ്ക്കുള്ള അതെ ഡിസ്കൗണ്ട് ലിനിയ സെഡാനും ലഭിക്കും. എക്സ്‍ചേഞ്ച് ബോണസ് 20,000 രൂപ.

ലിനിയ എന്‍ട്രി ലെവല്‍ പെട്രോള്‍ മോഡലിന് വില 6,51,684. ഡീസലിനാണെങ്കില്‍ 7,47,706.

English summary
Fiat India has announced discounts and savings on their Punto and Linea models.
Story first published: Tuesday, October 25, 2011, 12:42 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark