ഫെരാരി എഫ്എഫ്: ചക്രങ്ങളില്‍ ഭ്രാന്തുള്ളവന്‍!

Posted By:
To Follow DriveSpark On Facebook, Click The Like Button
Ferrari FF
ബുദ്ധ് ഇന്ത്യന്‍ ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീ ഇന്ത്യയിലേക്ക് എന്തെല്ലാം കൊണ്ടു വരുന്നില്ല? ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന്‍റെ ആഘോഷങ്ങള്‍ക്ക് എരിവും പുളിയും ചേര്‍ക്കുവാന്‍ സിനിമാക്കാരും കാര്‍ നിര്‍മാതാക്കളുമെല്ലാം രംഗത്തിറങ്ങിയിരിക്കുകയാണ്. രാവണ്‍ സിനിമയുടെ പോസ്റ്ററൊട്ടിച്ച കാറുമായിട്ടായിരിക്കും മിഖായേല്‍ ഷൂമാക്കര്‍ ട്രാക്കിലിറങ്ങുക എന്ന് കേള്‍ക്കുന്നു.

ഹീറോ മോട്ടോഴ്സാണ് നരേന്‍ കാര്‍ത്തികേയനെ സ്പോണ്‍സര്‍ ചെയ്യുന്നത്. റിനോയുടെ മോഡസ് വിപണിയിലെത്തുക ഗ്രാന്‍ഡ് പ്രീയുടെ സമയത്താണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലംബോര്‍ഗിനിയുടെ പുതിയ ഷോറൂം മുംബൈയില്‍ തുറക്കുന്നതും ഇതേ സമയത്തുതന്നെ. ഫെരാരിയും വെറുതെയിരിക്കുന്നില്ല. ഫെരാരി എഫ് എഫ് എന്ന സെക്സി സൂപ്പര്‍ കാര്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യുക ബുദ്ധ് ഗ്രാന്‍ഡ് പ്രീയോട് ചേര്‍ന്നായിരിക്കും.

ഈ മാസം 28 മുതല്‍ 30 വരെയാണ് ഗ്രാന്‍ഡ് പ്രീ ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറുന്നത്. ഫെരാരിയുടെ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത് 31നാണ്.

ഇനി കാറിനെക്കുറിച്ച് അല്‍പം

660 കുതിരകളുടെ ശക്തിയാണ് ഫെരാരി എഫ് എഫിനുള്ളത്. 682 എന്‍ എം ടോര്‍ക്ക് ഫെരാരിയുടെ നാല് ചക്രങ്ങളിലും ഭ്രാന്ത് നിറയ്ക്കുന്നു. വെഗത നൂറിലെത്താല്‍ വെറും മൂന്നു സെക്കന്‍ഡുകളാണ് ഈ സൂപ്പര്‍ കാര്‍ എടുക്കുക. ഇവന്‍റെ ഭ്രാന്തമായ ആവേഗം 335 കിലോമീറ്റര്‍ വരെ പോകും.

സൂപ്പര്‍ കാറുകളുടെ ഇന്ധനക്ഷമത ആരും അന്വേഷിക്കാറില്ല. ഒരു സാധാരണ ഇന്ത്യക്കാരന്‍റെ ജിജ്ഞാസ പക്ഷെ, വെറുതെയിരിക്കാന്‍ കൂട്ടാക്കുന്നില്ല. ലിറ്ററിന് ആറു കിലോമീറ്റര്‍ ദൂരം വരെ കഷ്ടിച്ച് പോകാമെന്നാണ് ലഭ്യമായ വിവരം.

English summary
Ferrari FF car will see an Indian launch on the October 31st, just after the Buddh Indian Formula1 Grand Prix.
Story first published: Tuesday, October 25, 2011, 14:44 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark