മാരുതി ഡെലിവറി ദ്രുതഗതിയില്‍

Posted By:
Maruti Suzuki Swift
മാരുതി സുസുക്കിയിലെ സമരത്തെ തുടര്‍ന്ന് കമ്പനിയുടെ വിപണി നീക്കങ്ങളെല്ലാം അവതാളത്തിലായിരുന്നു. കാറുകള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പ് സമയം കൂട്ടുവാനും മറ്റു കമ്പനികളുടെ ബുക്കിംഗ് കൂട്ടുവാനുമെല്ലാം മാരുതി സമരം സഹായകമായി. തൊഴില്‍ സമരങ്ങളില്‍ നിന്ന് ഒരുവിധം കഴിച്ചിലായി പുറത്തേക്ക് വന്ന് നല്ലവായു ശ്വസിക്കുകയാണിപ്പോള്‍ മാരുതി.

മാരുതി മനെസര്‍ പ്ലാന്‍റുകളില്‍ ഉല്‍പാദനം കൂട്ടുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിരുപാധികമായ പിന്തുണ തൊഴിലാളികള്‍ നല്‍കുന്നുണ്ട്. ഇതുവഴി ബുക്ക് ചെയ്തു കാത്തിരിക്കുന്നവരുടെ മടുപ്പ് ഏറെക്കുറെ കുറയ്ക്കാന്‍ സാധിക്കും. കൂടാതെ മുന്‍ഗണനാ ക്രമത്തില്‍ കാറുകള്‍ ഡെലിവറി ചെയ്യാന്‍ തുടങ്ങിയിട്ടുമുണ്ട്.

മാര്‍ക്കറ്റിംഗ് വിഭാഗങ്ങളില്‍ തടസ്സങ്ങളൊന്നും വരാതെ പരമാവധി ഡെലിവറി ദീപാവലി സീസണില്‍ നടത്താന്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട് മാരുതി.

സ്വിഫ്റ്റ്, ഡിസൈര്‍ എന്നീ കാറുകളുടെ വില്‍പയ്ക്കാണ് വന്‍ കോട്ടം സംഭവിച്ചിരിക്കുന്നത്. പുതിയ സ്വിഫ്റ്റ് വിപണിയില്‍ ഇറങ്ങിയ ശേഷം കമ്പനി ശരിയായി പ്രവര്‍ത്തിച്ച ദിവസങ്ങള്‍ വളരെ കുറവാണ്. കാത്തിരിപ്പ് സമയം ഏതാണ്ട് ഒരു വര്‍ഷം വരെ ഉയര്‍ന്നതായാണ് അറിയാന്‍ കഴിയുന്നത്.

English summary
Maruti Suzuki is taking the delivery of the already booked vehicles on priority basis.
Story first published: Thursday, October 27, 2011, 16:31 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark