ആഡംബര ടയറുകളുമായി എംആര്‍എഫ്

Posted By:
MRF
ആഡംബരക്കാറുകള്‍ക്കുള്ള ടയറുകള്‍ നിര്‍മിക്കാന്‍ എം ആര്‍ എഫ് ഒരുങ്ങുന്നു. ഇന്ത്യന്‍ വിപണിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ആഡംബര ബ്രാന്‍ഡുകളായ ഓ‍‍‍ഡി, ബി എം ഡബ്ലിയു എന്നീ കമ്പനികളില്‍ നിന്നുള്ള കാറുകളെ ലക്ഷ്യം വെച്ചാണ് ടയറുകള്‍ പുറത്തിറക്കുക.

1962ല്‍ പ്രവര്‍ത്തനമാരംഭിച്ച എം ആര്‍ എഫ് ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ടയര്‍ നിര്‍മാണ കമ്പനി. ലോകത്തെമ്പാടുമായി 65ളം രാഷ്ട്രങ്ങളില്‍ ഇന്ന് കമ്പനിക്ക് സാന്നിധ്യമുണ്ട്. 10,000 കൊടിയുടെ ആസ്തിയാണ് എം ആര്‍ എഫിനുള്ളത്.

ആഡംബരക്കാറുകളുടെ ടയര്‍ നിര്‍മാണത്തിനുപയോഗിക്കുന്നത് പ്രത്യേക പോളിമര്‍ മിശ്രിതമാണ്. സ്പീഡ് ഡ്രൈവില്‍ ഉയര്‍ന്ന സ്ഥിരതയും സുരക്ഷയും പ്രകടിപ്പിക്കുന്നവയായിരിക്കണം ഇവ.

തമിഴ്‍നാട്ടില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന പ്ലാന്‍റില്‍ 800 കോടിയുടെ നിക്ഷേപമാണ് നടത്താനുദ്ദേശിക്കുന്നത്. ഇതു കൂടാതെ റബര്‍ വിലയിലുണ്ടായ വര്‍ധന നേരിടാനും പദ്ധതികളുണ്ട്. റബര്‍ പ്ലാന്‍റേഷനുകള്‍ മൊത്തമായി വാങ്ങുക എന്നതാണ് ഉദ്ദേശിക്കുന്നത്.

English summary
MRF Tyres will be manufacturing a new range of high end tyres especially for luxury vehicles from Audi and BMW.
Story first published: Thursday, October 27, 2011, 12:20 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark