ഓട്ടോമാറ്റിക് ഫിയസ്റ്റ വരുന്നു

Posted By:
To Follow DriveSpark On Facebook, Click The Like Button
Ford Fiesta
ഫോര്‍ഡ് ഫിയസ്റ്റയുടെ പുതുക്കിയ പതിപ്പ് വിപണിയിലെത്തിയിട്ട് ഏറെയായില്ല. മാത്സര്യം നിറഞ്ഞ സെഡാന്‍ വിപണിയില്‍ ഒരാള്‍ക്കും മെക്കിട്ടുകേറാനാവാത്ത സ്ഥാനം ഫിയസ്റ്റയ്ക്കുണ്ട്. വന്‍ വിജയം എന്നു പറയുന്നത് ഉചിതമല്ലാത്തതിനാല്‍ ഈ സെഡാന്‍ ഒരു വിജയമാണ് എന്നു പറഞ്ഞവസാനിപ്പിക്കാം. എങ്കിലും ഒരു പോരായ്മ ഉണ്ടായിരുന്നു. പ്രീമിയം സെ‍ഡാന്‍ വിഭാഗത്തില്‍ വലിയൊരു പോരായ്മ തന്നെയാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പതിപ്പില്ലാതിരിക്കുന്നത്.

ആള്‍ ന്യൂ ഫിയസ്റ്റ വിപണിയിലെത്തിയ ഘട്ടത്തില്‍ തന്നെ ഓട്ടോമാറ്റിക് പതിപ്പിനെക്കുറിച്ച് ചോദ്യങ്ങള്‍ വന്നിരുന്നു. ഉടനെയുണ്ടാകും എന്ന മറുപടിയില്‍ ഫോര്‍ഡ് കാര്യങ്ങള്‍ ഒതുക്കി. ഇപ്പോഴിതാ ഔദ്യോഗിക വിശദീകരണം വന്നിരിക്കുന്നു, നവംബര്‍ മാസം രണ്ടാമത്തെ ആഴ്ചയോടെ ഓട്ടോമാറ്റിക് ഫിയസ്റ്റ വിപണിയില്‍ എത്തിച്ചേരും. ഫോര്‍ഡിന്‍റെ നേടിട്ടുള്ള എതിരാളികളായ ഹ്യൂണ്ടായ് വെര്‍ണ, ഫോക്സ്‍വാഗണ്‍ വെന്‍റോ എന്നിവയ്ക്ക് ഓട്ടോമാറ്റിക് പതിപ്പുകള്‍ നിലവിലുണ്ട്. ഫിയസ്റ്റയെ പുതിയ നടപടി കൂടുതല്‍ മത്സരക്ഷമമാക്കും.

ഫിയസ്റ്റയുടെ പഴയ പതിപ്പ് ഫിയസ്റ്റ് ക്ലാസിക്കിന് വന്‍ ഓഫറുകള്‍ നല്‍കി വില്‍പന ഊര്‍ജിതമാക്കുകയാണ് ഫോര്‍ഡ് ഇപ്പോള്‍. ഫെസ്റ്റി ഓഫര്‍ എന്ന നിലയ്ക്ക് സ്വര്‍ണമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

English summary
Following the launch of new Fiesta, Ford will soon launch its Automatic variant.
Story first published: Sunday, October 30, 2011, 11:45 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark