ഷെവര്‍ലെയ്ക്ക് 100 വയസ്സ്

Chevrolet Bow Tie
ഷെവര്‍ലെ എന്നാല്‍ അമേരിക്കക്കാര്‍ക്ക് ഒരു വെറും കാര്‍ കമ്പനിയല്ല. മധ്യ-പൂര്‍വ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഷെവര്‍ലെ ഒരു സംസ്കാരം തന്നെയാണ്. ഗൃഹാതുരത കലര്‍ന്ന അടുപ്പം ഷെവര്‍ലെ കാറുകളോട് അമേരിക്കന്‍ ജനത കാത്തു സൂക്ഷിക്കുന്നു. 1911 നവംബര്‍ മൂന്നിന് പിറവി കൊണ്ട ഷെവര്‍ലെ ഇന്ന് ലോകമെമ്പാടുമുള്ള കാര്‍ പ്രേമികളുടെ മനസ്സില്‍ വേഗതയുടെയും കരുത്തിന്‍റെയും പ്രതീകമാണ്.

ഒരു റേസ് കാര്‍ ഡ്രൈവറായിരുന്ന ലൂയി ഷെവര്‍ലെയും ജനറല്‍ മോട്ടോഴ്സ് സ്ഥാപകന്‍ വില്യം സി ഡ്യൂറന്‍റും ചേര്‍ന്നാണ് ഷെവര്‍ലെ കമ്പനി സ്ഥാപിച്ചത്.

വില്യം സി ഡ്യൂറന്‍റ് യാത്രകളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ലോകമെമ്പാടും അദ്ദേഹം സഞ്ചരിച്ചു. ഒരു ഫ്രഞ്ച് ഹോട്ടലിന്‍റെ എംബ്ലത്തിലാണ് ഷെവര്‍ലെയുടെ ലോഗോയുടെ പ്രോട്ടോടൈപ് ഡ്യൂറന്‍റ് കണ്ടെത്തുന്നത്. ഒരു 'ബൗ ടൈ' ആയിരുന്നു ആ എംബ്ലം. 1908ലായിരുന്നു അത്. ഹോട്ടലിന്‍റെ ഒരു ബ്രോഷര്‍ വാങ്ങി അദ്ദേഹം ബാഗില്‍ സൂക്ഷിച്ചു.

1913 മുതല്‍ ബൗ ടൈ ലോഗോ ഷെവര്‍ലെ ഉപയോഗിക്കാന്‍ തുടങ്ങി. ഇതിനു ശേഷം നിരവധി പരിണാമങ്ങള്‍ ഈ ലോഗോയ്ക്ക് സംഭവിച്ചു. ലോഗോയുടെ പിറവി സംബന്ധിച്ച് വലിയ തര്‍ക്കങ്ങള്‍ ഓട്ടോ ചരിത്രകാരന്മാര്‍ക്കിടയില്‍ നടക്കുന്നുണ്ട്. ലൂയി ഷെവര്‍ലെയുടെ മാതാപിതാക്കന്മാരുടെ നാടായ സ്വറ്റ്‍സര്‍ലന്‍ഡിനോടുള്ള ആദരം ഈ ലോഗോയില്‍ കാണാമെന്ന് ചിലര്‍ പറയുന്നു. സ്വിസ് ക്രോസ്സില്‍ ചില ശൈലീപരമായ മാറ്റങ്ങള്‍ വരുത്തിയതാണ് ലോഗോ.

1915ല്‍ ലൂയി ഷെവര്‍ലെയും ഡ്യൂറന്‍റും തമ്മില്‍ ചില കടുത്ത അഭിപ്രായ ഭിന്നതകള്‍ ഉരുത്തിരിഞ്ഞു. 1916ല്‍ ലൂയി തന്‍റെ ഷെയറുകള്‍ ഡ്യൂറന്‍റിന് വിറ്റു. 1917ല്‍ ജനറല്‍ മോട്ടോഴ്സ് പ്രസിഡന്‍റായി മാറിയ ഡ്യൂറന്‍റ് ജിഎമ്മിന്‍റെ ഒരു പ്രത്യേക ഡിവിഷനായി ഷെവര്‍ലെയെ ഏറ്റെടുത്തു. 920കള്‍ മുതല്‍ 40കള്‍ വരെ ഷെവര്‍ലെ. പ്ലിമത്ത്, ഫോര്‍ഡ് എന്നീ കമ്പനികള്‍ വിപണിയെ മത്സര സമ്പുഷ്ടമാക്കിത്തീര്‍ത്തു. താതമ്യേന ചെലവ് കുറഞ്ഞ കാറുകളിലാണ് ഈ മൂന്നു കമ്പനികളും ശ്രദ്ധ വെച്ചത്. ഇന്നും ഫോര്‍ഡിന്‍റെയും ഷെവര്‍ലെയുടെയും ശ്രദ്ധ ഈ വോള്യം വിപണികളില്‍ തന്നെയാണ്.

ഷെവര്‍ലെയെ പ്രകീര്‍ത്തിച്ച് നിരവധി ഗാനങ്ങള്‍ അമേരിക്കന്‍ പോപ് സംസ്കാരത്തിന്‍റെ ഭാഗമായിത്തീര്‍ന്നിട്ടുണ്ട്. ബീച്ച് ബോയ്സ് എന്ന ബാന്‍ഡിന്‍റെ ഷീ ഈസ് റിയല്‍ ഫൈന്‍, മൈ 4-0-9 എന്ന ഗാനം വളരെ പ്രശസ്തമാണ്. ഒന്നിനും അവളെ പിടിക്കാനാവില്ല, ആര്‍ക്കും അവളെ തൊടാനാവില്ല: ഗാനം പറയുന്നു.

Most Read Articles

Malayalam
English summary
Chevrolet is celebrating its 100th birthday on November 3. The company founded on 1911 November.
Story first published: Monday, October 31, 2011, 11:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X