ഇന്ത്യന്‍ നിര്‍മിത കണ്‍വെര്‍ടിബ്ള്‍ കാര്‍

Posted By:
San Storm
കണ്‍വെര്‍ട്ടിബിള്‍ കാറുകള്‍ക്ക് യൂറോപ്പില്‍ വലിയ ഡിമാന്‍റാണ്. മേല്‍ക്കൂര മാറ്റി വെച്ച് ഇത്തിരി വെയിലു കാഞ്ഞാണ് സായിപ്പും മദാമ്മയും വണ്ടിയോട്ടുക. ഇന്ത്യയില്‍ ചെന്നൈ, ദില്ലി തുടങ്ങിയ നഗരങ്ങളില്‍ വേനല്‍ക്കാലത്ത് ഇതുപോലെ മേല്‍ക്കൂര മാറ്റി വണ്ടിയോടിച്ചാല്‍ കരിഞ്ഞു പോകുകയേയുള്ളൂ. ഇക്കാരണത്താലാവണം വിപണിയില്‍ കണ്‍വെര്‍ടിബ്ള്‍ കാറുകള്‍ ഒരു കൗതുകം മാത്രമാണ്. ഒരു ഇന്ത്യന്‍ കാര്‍ നിര്‍മാതാവും കണ്‍വെര്‍ട്ടിബ്ള്‍ സാഹസം തല്‍ക്കാലം നടത്തുന്നില്ല. വരുന്നതെല്ലാം പുറത്തു നിന്ന്.

എന്നാല്‍ ഒരു ഇന്ത്യന്‍ കമ്പനി ഈ സാഹസം നടത്തുന്നുണ്ട്. ഗോവയിലെ സാന്‍ മോട്ടോഴ്സാണിത്. സാന്‍ മോട്ടോഴ്സ് വിപണിയിലെത്തിക്കുന്ന ഒരേയൊരു കണ്‍വെര്‍ടിബ്ള്‍ മോഡലാണ് സാന്‍ സ്റ്റോം. കുറെക്കാലമായി ഇന്ത്യയില്‍ വണ്ടിപ്പണി നടത്തിവരുന്ന കമ്പനിയാണ് സാന്‍. എന്നാല്‍ അധികമാര്‍ക്കും ഇങ്ങനെയൊരു കമ്പനിയെക്കുറിച്ചറിയില്ല. ഇതിന് കാരണമുണ്ട്. മാസത്തില്‍ മൂന്നോ നാലോ കാറുകള്‍ മാത്രമാണ് ഈ കമ്പനി പുറത്തിറക്കുന്നത്!

സാന്‍ സ്റ്റോം കാര്‍ ടൂ സീറ്ററാണ്. 6 ലക്ഷത്തില്‍ താഴെയാണ് സോഫ്റ്റ് ടോപ് റൂഫുള്ള ഈ കാറിന്‍റെ വില. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ കാറിനുള്ളത്. ഇത് റിനോയില്‍ നിന്നാണ് വാങ്ങുന്നത്. ഈ എന്‍ജിനിന്‍റെ ശേഷി കൂടുതല്‍ മികച്ചതാക്കാന്‍ സാന്‍ മോട്ടോഴ്സിന് പദ്ധതിയുണ്ടെന്നും അറിയുക.നിലവില്‍ ഗോവയില്‍ മാത്രമാണ് കാറിന് വില്‍പനയുള്ളത്.

English summary
San Motors a Goa based car builder is possibly the only local manufacturer of a convertible. San Motors is a small company that builds abou two to three cars per month.
Story first published: Saturday, December 10, 2011, 19:03 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark