ടാറ്റ സുമോ ഗോള്‍ഡ് വിപണിയില്‍

Posted By:
Tata Sumo Gold
ടാറ്റയുടെ മള്‍ടി യൂട്ടിലിറ്റി വാഹനമായ ടാറ്റ സുമോയുടെ പുതുക്കിയ എന്‍ജിന്‍ പതിപ്പുകള്‍ വിപണിയിലെത്തി. ടാറ്റ സുമോ ഗോള്‍ഡ് എം യു വി എന്ന് പേര്.

എം യു വി വിപണിയില്‍ സുമോയ്ക്ക് ഇടക്കാലത്ത് സംഭവിച്ച മങ്ങലില്‍ നിന്ന് പുറത്തു കടക്കുക എന്നതാണ് ടാറ്റ പുതുക്കലിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമായും മഹീന്ദ്ര സ്കോര്‍പിയോയുടെ വരവോടെയാണ് സുമോ പിന്നാക്കം വലിഞ്ഞു തുടങ്ങിയത്. അര്‍ഹിക്കുന്ന മാറ്റങ്ങള്‍ കാലാകാലങ്ങളില്‍ വരുത്താന്‍ ടാറ്റ എന്തുകൊണ്ടോ മടിച്ചു. എങ്കിലും അഞ്ചുപത്തു പേരെ കൊണ്ടുപോകാന്‍ കഴിയുന്ന വാഹനം എന്ന നിലയില്‍ സുമോയ്ക്ക് ഇന്നും ഗ്രാമപാതകളില്‍ ആവശ്യക്കാരുണ്ട്.

രണ്ട് എന്‍ജിന്‍ പതിപ്പുകളാണ് സുമോ ഗോള്‍ഡ് പേറുക. ഇതില്‍ 3 ലിറ്റര്‍ സിആര്‍ഡിഐ എന്‍ജിന്‍ പതിപ്പ് ഭാരത് സ്റ്റേജ് 4 കരുമ്പുകച്ചട്ടം അനുസരിക്കുന്നു. 3 ലിറ്റര്‍ ടിസിഐസി ഡീസല്‍ എന്‍ജിന്‍ കരിമ്പുകച്ചട്ടം 3 അനുസിക്കുന്നതാണ്. രണ്ട് എന്‍ജിനുകള്‍ക്കും 5 സ്പീഡ് ട്രാന്‍സ്മിഷനാണുള്ളത്.

കോമണ്‍ റെയില്‍ എന്‍ജിന് 80 കുതിരശക്തിയും 250 എന്‍ എം ടോര്‍ക്കും ലഭിക്കുന്നു. മുന്‍ പതിപ്പിലിത് 70 കുതിരശക്തിയും 223 എല്‍ എം ടോര്‍ക്കും എന്ന നിലയിലായിരുന്നു. എആര്‍എഐ കണക്കനുസരിച്ച് 14.07 കിലോമീറ്റര്‍ മൈലേജ് ലഭിക്കും ഈ പതിപ്പില്‍.

ഡീസല്‍ പതിപ്പില്‍ എന്‍ജിന്‍ ശേഷിയില്‍ മുന്‍ പതിപ്പിനെ അപേക്ഷിച്ച് കുറവ് സംഭവിച്ചിട്ടുണ്ട്. മുന്‍ പതിപ്പില്‍ 90 കുതിരശക്തി ലഭിച്ചിരുന്നെങ്കില്‍ അതേസമയം ടോര്‍ക്കില്‍ 190 എന്നതില്‍ നിന്ന് 250ലേക്ക് വര്‍ധനയും പുതിയ ട്യൂണിംഗില്‍ ലഭിച്ചു

ടാറ്റ സുമോ ഗോള്‍ഡ് വില 5.04 ലക്ഷത്തിലാണ് ദില്ലി എക്സ്ഷോറൂമില്‍ തുടങ്ങുന്നത്.

English summary
Tata Sumo Gold MUV launched at a starting price of INR 5.04 Lakhs.
Story first published: Thursday, November 10, 2011, 16:55 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark