സ്കോഡ റാപിഡ് 16ന്

Posted By:
Skoda Rapid
സ്കോഡയില്‍ നിന്നുള്ള റാപിഡ് സെഡാനിന്‍റെ ഇന്ത്യന്‍ പ്രവേശം തീരുമാനമായി. നവംബര്‍ 14ന് സംഗതി നടക്കും. ആഴ്ചകള്‍ക്കു മുന്‍പ് നടന്ന എന്‍ഡിടിവി കാര്‍ ആന്‍ഡ് ബൈക്ക് ഷോയിലാണ് റാപിഡിന്‍റെ അവതരണം നടന്നത്.

സെഡാന്‍ വിപണിയില്‍ സ്കോഡയുടെ ഒക്ടേവിയ കൈയടക്കിയിരുന്ന ഇടത്തിലേക്കാണ് റാപിഡ് കടന്നിരിക്കുക. ഫാബിയ ഹാച്ച്ബാക്കിന്‍റെ സെഡാന്‍ പതിപ്പ് വിപണിയിലെത്തിക്കും എന്ന് ഇടക്കാലത്ത് സ്കോഡ ആലോചിച്ചിരുന്നെങ്കിലും ഒരു പുത്തന്‍ മോഡല്‍ തന്നെ വിപണിയിലെത്തിക്കാം എന്ന് പിന്നീട് തീരുമാനമാവുകയായിരുന്നു.

1.6 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിനാണ് റാപിഡിനുണ്ടാവുക. സമാനമായ ശേഷിയില്‍ ടര്‍ബോ ചാര്‍ജറോടെ ഡീസല്‍ എന്‍ജിനും അവതരിക്കും. ഓട്ടോമാറ്റിക് ഗിയറില്‍ മാത്രമേ റാപിഡ് ലഭ്യമാകൂ എന്നാണറിയുന്നത്.

പുത്യ സെഡാന്‍ ലോററ്റ എന്ന പേര് സ്വീകരിക്കുമെന്ന് ഊഹങ്ങള്‍ പരന്നിരുന്നെങ്കിലും റാപിഡ് എന്ന, യൂറോപ്യന്‍ വിപണികളില്‍ ഉപയോഗിക്കുന്ന അതേ നാമം തന്നെ ഇന്ത്യയ്ക്കു വേണ്ടിയും സ്വീകരിക്കുകയായിരുന്നു. വിലനിലവാരം 7 മുതല്‍ 10 ലക്ഷം വരെ പ്രതീക്ഷിക്കാം.

English summary
Skoda India has confirmed the launch date of the Rapid sedan.
Story first published: Wednesday, November 2, 2011, 11:03 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark