മാരുതി എര്‍റ്റിഗ ദില്ലി എക്സ്പോയില്‍

Posted By:
To Follow DriveSpark On Facebook, Click The Like Button
Maruti Suzuki Ertiga
മാരുതി സുസുക്കിയുടെ പുതിയ എസ് യു വി കണ്‍സെപ്റ്റ്, എര്‍റ്റിഗ അടുത്ത വര്‍ഷം ആദ്യത്തില്‍ നടക്കുന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും. വളര്‍ന്നുകൊണ്ടിരിക്കുന്ന എസ് യു വി വിപണിയില്‍ അതിശക്തമായ സാന്നിധ്യമായി മാറാന്‍ മാരുതി സുസുക്കി നടത്തിയിരിക്കുന്ന സന്നാഹങ്ങള്‍ എന്തൊക്കെയാണെന്ന് അത്യാകാംക്ഷയിലാണ് ഓട്ടോമേഖല.

എര്‍റ്റിഗയുടെ വിശദാംശങ്ങള്‍ എന്തെല്ലാമെന്ന് ഇതുവരെയും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കപ്പെടുന്ന പാസഞ്ചര്‍ വാഹനങ്ങളുടെ പത്ത് ശതമാനത്തോളം എസ് യു വികളാണെന്ന് കണക്കുകള്‍ പറയുന്നു. രാജ്യത്ത് മൊത്തം 25 ലക്ഷം പാസഞ്ചര്‍ വാഹനങ്ങള്‍ വര്‍ഷാവര്‍ഷം വിറ്റഴിക്കപ്പെടുന്നുണ്ട്.

ഇന്ത്യന്‍ എസ് യു വി നിര്‍മാതാക്കളായ മഹീന്ദ്രയും ടാറ്റയുമാണ് എസ് യു വി വിപണിയുടെ വലിയ ഭാഗവും കയ്യടക്കി വെച്ചിട്ടുള്ളത്. ഇന്ത്യയുടെ തനത് ശൈലിയില്‍ ആഗോള നിലവാരമുള്ള എസ് യു വികള്‍ നിര്‍മിക്കാനുള്ള മഹീന്ദ്രയുടെ ആത്മാര്‍ത്ഥ ശ്രമം വിജയം കണ്ടു കഴിഞ്ഞു. മഹീന്ദ്ര എക്സ് യു വി 500 ഈ വഴിക്കുള്ള ഒരു മികച്ച ശ്രമമാണെന്നു പറയാം.

കാര്യങ്ങള്‍ ഇപ്രകാരമെല്ലാം നീങ്ങുന്നതില്‍ അത്യന്തം അസൂയ പൂണ്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ മാരുതി സുസുക്കി എസ് യു വി സെഗ്മെന്‍റില്‍ സാന്നിധ്യമറിയിക്കാന്‍ ഒരുങ്ങുന്നതെന്നും പറയാം. മികച്ച ഉല്‍പന്നം വിപണിയിലെത്തിക്കാന്‍ സുസുക്കിയുടെ കയ്യില്‍ സാങ്കേതികതയുണ്ട്. മാരുതി സുസുക്കിക്ക് അവ വിറ്റഴിക്കാനുള്ള കെല്‍പുമുണ്ട്.

English summary
Maruti Suzuki, India's largest carmaker will display their all-new SUV, Ertiga in the Delhi Auto Show.
Story first published: Thursday, November 17, 2011, 12:48 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark