പുതിയ നാനോ അവതരിച്ചു!

Posted By:
To Follow DriveSpark On Facebook, Click The Like Button
Tata Nano
ടാറ്റ നാനോയുടെ 2012 പതിപ്പ് അവതരിപ്പിച്ചു. നിരവധി പുതിയ ചേരുവകളുമായാണ് പുതിയ നാനോയുടെ അവതാരം. പുതിയ നിറങ്ങള്‍, പുതിയ ഇന്‍റീരിയര്‍, കൂടുതല്‍ ശക്തിയേറിയ എന്‍ജിന്‍ എന്നിങ്ങനെ പുതിയ നാനോയുടെ അപദാനങ്ങള്‍ നീളുന്നു.

നാനോയുടെ എന്‍ജിന്‍ ശേഷിയില്‍ വരുത്തിയ മാറ്റമാണ് എടുത്തു പറയേണ്ടത്. 624 സിസി എന്‍ജിന്‍ ഇപ്പോള്‍ 38 കുതിരകളുടെ ശക്തി പേറുന്നു. 51 എന്‍എം ടോര്‍ക്കും ഈ എന്‍ജിനുണ്ട്. നേരത്തെ ഇവ 35 കുതിരശക്തിയും 48 എന്‍എം ടോര്‍ക്കുമായിരുന്നു.

ഇന്ധനക്ഷമതയും വര്‍ധിച്ചിട്ടുണ്ട്. മുന്‍ പതിപ്പില്‍ 23.6 കിമി മൈലേജ് ലഭിച്ചിരുന്നത് പുതിയ പതിപ്പില്‍ 25.4 കിമിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. 600 കിലോഗ്രാമാണ് കര്‍ബ് വെയ്റ്റ്. കിലോമീറ്ററിന് 92.7 ഗ്രാം എന്ന നിലയിലേക്ക് കരിമ്പുക പുറന്തള്ളല്‍ കുറഞ്ഞിരിക്കുന്നു.

പത്ത് നിറങ്ങളിലാണ് പുതിയ നാനോ ലഭിക്കുക. പുതിയ എസി സംവിധാനം ഇന്‍റിരിയറില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇന്‍റീരിയറില്‍ സ്ഥല സൗകര്യം ഇത്തിരി കൂടുമെന്ന് ടാറ്റ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.

മുന്‍പില്‍ ഒരു സ്റ്റബിലൈസര്‍ ബാര്‍ ചേര്‍ത്തുകൊണ്ട് സസ്പെന്‍ഷന്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കിയിട്ടുണ്ട്. സ്റ്റിയറിംഗ് മെക്കാനിസവും മെച്ചപ്പെടുത്തി. ഡ്രൈവര്‍ സൈഡിലെന്ന പോലെ പാസഞ്ചര്‍ സൈഡിലും റിയര്‍വ്യൂ മിററുകള്‍ സ്ഥാനം പിടിച്ചു.

ഇന്‍റീരിയറില്‍ ആഡംബരം ഫീല്‍ ചെയ്യിക്കുന്ന ബീജ് നിറത്തിന്‍റെ സാന്നിധ്യം കൂട്ടിയിട്ടുണ്ട്. എല്‍ എക്സ് പതിപ്പിലാണ് ഇത് ലഭ്യമാകുക. നാനോ സിഎക്സ് കറുപ്പ് ഇന്‍റീരിയര്‍ പേറും.

പുതിയ നാനോ നിറങ്ങള്‍

പേള്‍ വൈറ്റ്

റുജ് റെഡ്

അക്വ ബ്ലൂ

നിയോണ്‍ റഷ്

സെറെന്‍ വൈറ്റ്

മെറ്റിയൊര്‍ സില്‍വര്‍

മൊജിറ്റോ ഗ്രീന്‍

പപ്പായ ഓറഞ്ച്

സണ്‍ഷൈന്‍ യെല്ലോ

ഷാംപെയ്ന്‍ ഗോള്‍ഡ്

വിലയില്‍ മാറ്റമൊന്നുമുണ്ടാകില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. നാനോ സ്റ്റാന്‍ഡേഡിന് ദില്ലി എക്സ്ഷോറൂം വില 1.40 ലക്ഷം രൂപയാണ്. സിഎക്സ് പതിപ്പിന് 1.70 ലക്ഷം രൂപ. എല്‍ എക്സിന് 1.96 ലക്ഷം രൂപയും വിലമതിക്കും. നാല് വര്‍ഷമോ 60,000 കിമി ദൂരം വരെയോ (ഇവയില്‍ ഏതാണ് ആദ്യം പൂര്‍ത്തിയാകുന്നത് അതുവരെ) വാറന്‍റി ലഭ്യമാണ്.

English summary
Tata Motors today launched the most expected 2012 Tata Nano.
Story first published: Monday, November 21, 2011, 13:16 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark