ഹ്യൂണ്ടായ് ഐ10 എല്‍പിജി നിരത്തില്‍

Posted By:
Hyundai i10 Blue Drice
ഹ്യൂണ്ടായ് ഐ10ന്‍റെ എല്‍ പി ജി പതിപ്പ് പുറത്തിറങ്ങി. ഹ്യൂണ്ടായ് ഐ10 എല്‍ പി ജി ബ്ലൂഡ്രൈവ് എന്നു പേര്. പെട്രോള്‍ വിലക്കയറ്റത്തിനോടുള്ള ഹ്യൂണ്ടായിയുടെ പ്രതികരണമാണിത്. ഡീസല്‍ കാറുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചത് പെട്രോള്‍ മോഡല്‍ മാത്രമുള്ള ഐ10-നെ വെട്ടിലാക്കിയിരുന്നു.

മികച്ച ഇന്ധനക്ഷമതയും കുറഞ്ഞ വിലയുമാണ് ബ്ലൂഡ്രൈവ് ഐ10-ന്‍റെ പ്രത്യേകത. രണ്ട് വേരിയന്‍റുകളിലാണ് ബ്ലൂഡ്രൈവ് ലഭ്യമാകുക. ബേസ് മോഡലായ ഐ10 ഇറയിലും ടോപ് മോഡലായ മാഗ്നയിലും. ഐ 10 ഇറ ബ്ലൂഡ്രൈവിന് വില 4.16 ലക്ഷമാണ്. ഐ10 മാഗ്നയുടെ വില 4.3 ലക്ഷം രൂപ. രണ്ട് കാറുകള്‍ക്കും പെട്രോള്‍ പതിപ്പുകളെക്കാള്‍ 27000 രൂപയോളം വിലക്കൂടുതലുണ്ട്.

പെട്രോള്‍ പതിപ്പിനെക്കാള്‍ ഇന്ധനക്ഷമമാകുമെങ്കിലും എന്‍ജിന്‍ ശേഷിയില്‍ ഇത്തിരി കുറവ് വരും. എല്‍ പി ജി പതിപ്പുകള്‍ക്കുള്ള ബുക്കിംഗ് ഹ്യുണ്ടായ് തുടങ്ങിക്കഴിഞ്ഞു.

ഹ്യൂണ്ടായിയുടെ ഏറ്റലുമധികം വിറ്റുപോകുന്ന് ഹാച്ച്ബാക്ക് മോഡലാണ് ഐ10. ഈ വാഹനത്തില്‍ 34 ലിറ്ററിന്‍റെ എല്‍പിജി ടാങ്കാണ് ഈ വാഹനത്തിനുണ്ടാവുക. ഇതോടൊപ്പം തന്നെ 35 ലിറ്റര്‍ പെട്രോള്‍ ടാങ്കും ഉണ്ടായിരിക്കും. ഇന്ധനത്തെക്കുറിച്ച് വേവലാതികളില്ലാതെ ദീര്‍ഘദൂരം സഞ്ചരിക്കാമെന്നത് ഒരു പ്രധാന മേന്മയാണ്. ഡീസല്‍ കാറുകളുടെയത്ര വിലയും ഒടുക്കേണ്ടതില്ല.

മറ്റൊരു പ്രധാന പ്രത്യേകത ഐ10 ബ്ലൂഡ്രൈവില്‍ ആള്‍ട്ടര്‍നേറ്റര്‍ മാനേജ്മെന്‍റ് സിസ്റ്റം (എഎംഎസ്) നല്‍കിയിട്ടുള്ളതാണ്. വാഹനം ബ്രേക് ചെയ്യുന്ന ഘട്ടങ്ങളില്‍ ഊര്‍ജ്ജം സംഭരിച്ച് ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന സംവിധാനമാണിത്. ഫോര്‍മുല വണ്‍ കാറുകളില്‍ ഉപയോഗിക്കുന്ന ബ്രേക് എനര്‍ജി റിടെന്‍ഷന്‍ സംവിധാനത്തിന് സമാനമാണ് ഇത്. ഹ്യൂണ്ടായ് ഐ10 പോലൊരു ചെറുകാറില്‍ ഈ സാങ്കേതികത ഉപയോഗിക്കുന്നത് അഭിനന്ദനം അര്‍ഹിക്കുന്നു.

English summary
The i10 will now be available with an LPG option. The new car has been named as the Hyundai i10 LPG Bluedrive.
Story first published: Wednesday, November 23, 2011, 11:39 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark