നാനോ ഉല്‍പാദനം പകുതിയാക്കുന്നു

Posted By:
Tata Nano
ടാറ്റ മോട്ടോഴ്സ് നാനോ ഉല്‍പാദനം പകുതിയാക്കി ചുരുക്കുന്നു. നാനോയുടെ വിപണി ഡിമാന്‍റ് കുറഞ്ഞു വന്നതിനെ തുടര്‍ന്നാണ് ഈതീരുമാനം. പ്ലാന്‍റ് ശേഷിയുടെ പകുതി മാത്രമാണ് നാനോ ഉല്‍പാദനത്തിനായി ഇതുവരെ ഉപയോഗിച്ചിട്ടുള്ളത്. ഇത് ഇനിയും കുറയ്ക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് നാനോയുടെ 2012 പതിപ്പ് വിപണിയിലെത്തിയത്. ഈ പതിപ്പ് നാനോയുടം വില്‍പനയില്‍ വര്‍ധന വരുത്തും എന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത്ഭുതങ്ങളൊന്നും തന്നെ സംഭവിക്കാന്‍ സാധ്യതയില്ല. ഇതിനാല്‍ ഉല്‍പാദനം ചുരുക്കുക എന്ന നിലപാടിലാണ് കമ്പനി ഇപ്പോഴുള്ളത്.

വര്‍ഷത്തില്‍ രണ്ടര ലക്ഷം യൂണിറ്റുകള്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്‍റാണ് ഗുജറാത്തിലുള്ളത്. മാസത്തില്‍ പതിനായിരം യൂണിറ്റുകളാണ് പരമാവധി ഇതുവരെ ഈ പ്ലാന്‍റില്‍ ഉല്‍പാദിപ്പിച്ചിട്ടുള്ളത്. വര്‍ഷത്തില്‍ 1.ലക്ഷം യൂണിറ്റുകള്‍.

പുതിയ നാനോ കൂടുതല്‍ ഇന്ധനക്ഷമമമാണെന്നതിനാല്‍ വില്‍പന വര്‍ധിക്കും എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വിപണിയിലുള്ള ഏത് കാര്‍ നല്‍കുന്നതിനെക്കാളും ഉയര്‍ന്ന മൈലേജ് പുതിയ നാനോ വാഗ്ദാനം ചെയ്യുന്നു. 25.3 കിമിയാണ് ലിറ്ററിന് മൈലേജ് ലഭിക്കുക.

നാനോ പ്ലാന്‍റില്‍ ഇന്‍ഡിക ഹാച്ച്ബാക്കിന്‍റെ ഉല്‍പാദനം കൂടി നടത്താന്‍ ടാറ്റ പദ്ധതിയിടുന്നതായി കേള്‍ക്കുന്നു.

English summary
Tata Motors decided to Cut the Production of Nano hatchback into half of its current production.
Story first published: Thursday, November 24, 2011, 18:32 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark