ടാറ്റ മാന്‍സയ്ക്ക് ‍ഡിസ്കൗണ്ട്

Posted By:
Tata Indigo Manza
വര്‍ഷാവസാന ഡിസ്കൗണ്ട് മേളയിലേക്ക് ടാറ്റയുടെ സെഡാന്‍ മാന്‍സയും കയറിയിരിപ്പായി. മാന്‍സയുടെ പെട്രോള്‍ പതിപ്പിനും ഡീസല്‍ പതിപ്പിനും ഡിസ്കൗണ്ട് നല്‍കുന്നുണ്ട്. 32,000 രൂപായോളം ഇളവാണ് ടാറ്റ പ്രഖ്യാപിച്ചത്. മധ്യനിര സെഡാന്‍ വിപണിയിലെ ഏറ്റവും വിലക്കുറവുള്ള കാര്‍ എന്ന സ്ഥാനക്കേക്ക് മാന്‍സ കയറിയിരിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്.

മാന്‍സയുടെ പെട്രോള്‍ പതിപ്പായ അക്വ, 4,99,053 രൂപയാണ് ഡിസ്കൗണ്ട് കിഴിച്ചാലുള്ള ദില്ലി എക്സ്ഷോറൂം വില.

ഡീസല്‍ ബേസ് പതിപ്പ് ഇപ്പോള്‍ 34,000 രൂപയോളം വിലക്കിഴിവിലാണ് നല്‍കുന്നത്. മുന്‍ വില 6,07,130 ആയിരുന്നെങ്കില്‍ ഇപ്പോളിത് 5,73,130 ആയി കുറഞ്ഞിട്ടുണ്ട്. ഡീസല്‍ പതിപ്പുകളായ ഔര, എലാന്‍ എന്നിവയ്ക്കും ഡിസ്കൗണ്ടുണ്ട്. 6,91,505 രൂപയ്ക്ക് ദില്ലിയില്‍ വിറ്റിരുന്ന ഔര ഇപ്പോള്‍ 6,57,505 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഉയര്‍ന്ന ഡീസല്‍ മോഡലായ എലാന് 7,53,191 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 7,19,191 രൂപയായി കുറഞ്ഞിട്ടുണ്ട്.

വിപണി മാന്ദ്യം വളരെയധികം ബാധിച്ച കമ്പനികളിലൊന്നാണ് ടാറ്റ. നടപ്പ് വര്‍ഷത്തെ ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പരമാവധി വില്‍പന നടത്താനാണ് ടാറ്റയുടെ പദ്ധതി.

English summary
Tata Indigo Manza this November offering a discount for all variants.
Story first published: Tuesday, November 29, 2011, 11:10 [IST]
Please Wait while comments are loading...

Latest Photos