ഓഡി രണ്ടാമനാകാന്‍ കൊതിക്കുന്നു

Posted By:
Audi
ആഡംബര കാര്‍ വിപണി ഇടംവലം നോക്കാതെ മുമ്പോട്ട് കുതിക്കുകയാണ്. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയുടെ സൂചകമായി ആഡംബരക്കാര്‍ വിപണിയുടെ മുന്നേറ്റത്തെ എടുത്തുകാട്ടാവുന്നതാണ്. പെട്രോള്‍ വിലവര്‍ധനയും മറ്റും ബാധിക്കാത്ത ഒരു സാമ്പത്തിക വിഭാഗത്തിന്‍റെ വളര്‍ച്ച അതിദ്രുതം നടക്കുകയാണ്.

ഇന്ത്യന്‍ വിപണിയെ ഭരിക്കുന്നത് മൂന്ന് ആഡംബരക്കാര്‍ കമ്പനികളാണെന്നു പറയാം. ബി എം ഡബ്ലിയു, മെഴ്സിഡസ് ബെന്‍സ്, ഓഡി എന്നിവ. ഏറ്റവും ശക്തമായ വിപണി മത്സരം നടക്കുന്ന ഒരു വിഭാഗമായി ഇന്ത്യന്‍ ആഡംബര വിപണി മാറിയിട്ടുണ്ട്.

ബി എം ഡബ്ലിയുവും മെഴ്സിഡസുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന കമ്പനികള്‍. ഓഡി മൂന്നാം സ്ഥാനത്താണ് നിലപാടെടുത്തിരിക്കുന്നത്. മൂന്നാം സ്ഥാനം ശരിക്കും ബോറടിക്കുന്നുണ്ട് ഓഡിക്ക്. ഒന്നാം സ്ഥാനത്തിന്‍റെ രുചി ഒന്നറിയണമെന്ന പൂതി ഓഡിക്ക് കുറച്ചു കാലമായി ശക്തമായിരിക്കുകയാണ്. എന്നു വെച്ച് എടുത്തു ചാടാന്‍ ഓഡി ഒരുക്കമല്ല. രണ്ടാം സ്ഥാനമാണ് ഓഡി ആദ്യം ലക്ഷ്യം വെക്കുന്നത്.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ആദ്യലക്ഷ്യം നേടാന്‍ കഴിയുമെന്ന് ഓഡി ആത്മവിശ്വാസപ്പെടുന്നു. 2015-ല്‍ വിപണിയുടെ കടിഞ്ഞാണ്‍ തങ്ങളുടെ കൈയിലായിരിക്കുമെന്നും ഓഡിക്ക് ആത്മവിശ്വാസമുണ്ട്. ഓഡി ജന്മനാ ഒരു ആത്മവിശ്വാസിയാണ്.

ഇതിനിടെ മറ്റ് കമ്പനികള്‍ കൈയും കെട്ടി നോക്കി നില്‍ക്കുകയല്ല എന്നു കൂടി അറിയുക. ഒന്നാം സ്ഥാനത്തുള്ള ബി എം ഡബ്ലിയു നടപ്പ് വര്‍ഷത്തില്‍ വിറ്റഴിച്ചത് 22,000 കാറുകളാണ്. 2012ല്‍ ഇത് 55,000ത്തിനും 60,000ത്തിനും ഇടയിലേക്ക് ഉയര്‍ത്താനുള്ള പരിപാടിയുണ്ട് കമ്പനിക്ക്.

English summary
The German luxury car maker Audi India to get second position in the market.
Story first published: Sunday, December 11, 2011, 16:59 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark